കായിക ലോകവും ചലച്ചിത്ര ലോകവും ഒരേപോലെ കാത്തിരുന്നതാണ് കൊഹ്ലിയുടെയും അനുഷ്കയുടെയും വിവാഹം.കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇരുവരും ഡിസംബറിൽ വിവാഹിതരാകുന്നു. എന്നാൽ വിവാഹ തീയതിയിൽ തീരുമാനമായിട്ടില്ല.
ഇരുവരും പ്രണയത്തിലാണെന്ന് ഊദ്യോഗികമായി പറഞ്ഞിരുന്നില്ലെങ്കിലും 2013 മുതൽ ഈ ജോഡികളെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ പുറത്തു വന്നിരുന്നു.എന്നാൽ ഇരുവരും അത് നിഷേധിക്കുകയും ചെയ്തു.
അടുത്തിടെ ഒരു ചാനലിലെ അഭിമുഖത്തിലാണ് ആദ്യമായി വിരാട്കോഹ്ലി അനുഷ്കയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. പ്രമുഖബ്രാൻഡിന് വേണ്ടി ഇരുവരും ഒരുമിച്ചു പരസ്യ ചിത്രം ചെയ്തിരുന്നു .അത് യൂ ട്യൂബിൽ ഹിറ്റ് ആവുകയും ചെയ്തു.അടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളിൽ പങ്കെടുക്കുന്ന വിരാട് ശേഷം രു നീണ്ട ബ്രേക് എടുക്കുന്നുണ്ടെന്നും ഇതു വിവാഹത്തിനെ മുന്നിർത്തിയാണെന്നുമാണ് സൂചന.
Post Your Comments