മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ.വി.ശശിയുടെ വേർപാടിൽ ചലച്ചിത്രലോകം പ്രണാമം അർപ്പിക്കുകയാണ്.ആ അതുല്യ പ്രതിഭയെക്കുറിച്ച് മലയാള സിനിമാലോകത്തിന് പറയാന്‍ ഒരുപാടുണ്ട് മലയാളത്തത്തിന്‍റെ പ്രിയ നടൻ ജയറാം ഐ വി ശശിയെക്കുറിച്ചുള്ള ഓർമ്മകൾ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചു.
(ജയറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)
”ഞാനൊക്കെ എന്‍റെ കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലഘട്ടങ്ങളിൽ, ഒരു കാലഘട്ടത്തിനു ശേഷം, അതായത് പ്രേംനസീറിന്‍റെയൊക്കെ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ ഒരു ന്യൂ ജനറേഷൻ എന്നൊക്കെ പറയുന്ന പോലെ ഒരു പുതിയ സിനിമാ സംസ്കാരത്തിന്‍റെ തുടക്കം ശ്രീ ഐ വി ശശിയിലൂടെയാണ്.
അന്ന്, ഒരു ഡയറക്ടറുടെ പേരെഴുതിക്കാണിക്കുമ്പോൾ തീയറ്റർ മുഴുവൻ കൈയ്യടി കിട്ടുന്നത് എന്‍റെ ഓർമ്മയിൽ ഇപ്പൊഴും ഉണ്ട്.
‘സംവിധാനം – ഐ വി ശശി’ എന്നെഴുതി കാണിക്കുമ്പൊഴുള്ള കൈയടി.
സിനിമയിലെത്തുമ്പോൾ എന്‍റെ യൊക്കെയൊരു ഏറ്റവും വലിയ സ്വപ്നമായിരുന്നു ശശിയേട്ടന്‍റെയൊരു സിനിമയിലഭിനയിക്കുകയെന്നത്.
എനിക്ക് തോന്നുന്നു, ഇത്രയേറെ ഹിറ്റുകളുണ്ടാക്കിയിട്ടുള്ള…ഇത്രയേറെ പടങ്ങൾ സംവിധാനം ചെയ്യുകയും, ഇത്രയേറെ വലിയ കാൻവാസിലുള്ള സിനിമകളുണ്ടാക്കുകയും, അതിൽ ഏകദേശം 80- 90 ശതമാനത്തോളം സിനിമകൾ നൂറു ദിവസത്തോളം ഓടുന്ന വലിയ വലിയ ഹിറ്റുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുള്ള ലോകത്തിൽ തന്നെയൊരു സംവിധായകനുണ്ടെങ്കിൽ അത് ഐ.വി ശശി മാത്രമായിരിക്കും.
ഐ വി ശശിക്ക് ഇനിയൊരു പകരക്കാരൻ ഒരിക്കലും സിനിമയിൽ ഉണ്ടാവില്ല.
മുൻപും പിൻപും ശശിയേട്ടൻ മാത്രമായിരിക്കും”.
Post Your Comments