വിജയ്, അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ്; വിമര്‍ശനവുമായി ആഷിക് അബു

സോഷ്യല്‍ മീഡിയയില്‍ അടക്കം വിജയ്- അറ്റ്ലി കൂട്ടുക്കെട്ടിലൊരുങ്ങിയ മെര്‍സല്‍ വിവാദം കത്തിപ്പടരുകയാണ്. വിവാദങ്ങളില്‍ ചിത്രത്തിന് പിന്തുണ ഏറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ചിത്രം വിവാദമാകാന്‍ കാരണം. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ഇതിനെതിരെ തമിഴ് താരങ്ങള്‍ രംഗത്തെത്തുകയും ചിത്രത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

വിജയുടെ ഈ വിമര്‍ശനത്തിനു കാരണം അയാളുടെ മതമാണെന്ന വിമര്‍ശനം ഉയര്‍ന്നു വന്നു. ജാതിയുടെയും വര്‍ഗീയതയുടെയും നിറം ചാര്‍ത്തിക്കൊണ്ടുള്ള ആക്രമണത്തെ പരിസഹിച്ച്‌ സംവിധായകന്‍ ആഷിക് അബു. നായകന്‍ വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് പരിഹാസവുമായി രംഗത്തുവന്നത്.

ആഷിക് അബുവിന്റെ കുറിപ്പ്

‘കമല്‍, അല്ല കമാലുദ്ധീന്‍
വിജയ്, അല്ല ജോസഫ് വിജയ്
ചാണകം, അല്ല തലച്ചോറ്’

Share
Leave a Comment