സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന്‍റെ കഥ മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള സംസ്ഥാന പുരസ്കാരം നേടിയ ആ ചിത്രം ചെറുകഥാ കൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആറിന്റെ ഒഴിവു ദിവസത്തെ കളിയെന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കിയതായിരുന്നു. എന്നാല്‍ ഇത് ഒരു ജർമൻ നോവലാണെന്നും ആ സിനിമ ഈ നോവലിനെ അധികരിച്ച് എടുത്തതാണെന്നും ചൂണ്ടിക്കാട്ടി ഒരു ലേഖനം കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ കഥ എഴുതിയ ഉണ്ണി ആറിനെതിരെയും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു. ഇതിനെതിരെ ഉണ്ണി ആര്‍ രംഗത്ത് എത്തിയിരുന്നു. കൂടാതെ പ്രസിദ്ധീകരനത്തിനും ലേഖകനും എതിരെ മാനനഷ്ടത്തിനുള്ള കേസും നല്‍കി. ഇതേ തുടര്‍ന്ന് കലാകൗമുദി ഉണ്ണി ആറിനോട് മാപ്പ് ചോദിച്ചു.
കൌമുദി ഖേദം പ്രകടിപ്പിച്ചതില്‍ സന്തോഷം. പക്ഷെ ലേഖകനെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും ഉണ്ണി ആര്‍ പ്രതികരിച്ചു. ഏതൊരു മാധ്യമസ്ഥാപനമായാലും ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നതിന് മുമ്പ് അതിന്റെ യാഥാർത്ഥ്യം പരിശോധിക്കേണ്ടത് ആണെന്നും ഉണ്ണിയാര്‍ പറഞ്ഞു.
Leave a Comment