CinemaComing SoonKollywoodLatest NewsMollywoodTollywood

കറുത്ത വസ്ത്രത്തിൽ മുഖം മറച്ചുവന്ന പ്രാഭാസിനെ കണ്ട്‌ ആരാധകർ ഞെട്ടി

ന്ത്യൻ സിനിമാലോകം ഏറ്റെടുത്ത ബാഹുബലിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രഭാസിന്‍റെ ജന്മദിനം പ്രമാണിച്ചാണ് ആരാധകര്‍ക്കായി പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞു മുഖം മറച്ചു വരുന്നതാണ് പോസ്റ്റര്‍. അദ്ദേഹത്തിന്‍റെ 19ാമത്തെ സിനിമ കൂടിയാണിത്.

150 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങ് ആണ്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്.

<ങ്കർ എഹ്സാൻ ലോയി ആണ് സംഗീതം.ഛായാഗ്രഹണം മധി. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് ആർട്. യുവി ക്രിയേഷൻസ് ആണ് നിർമാണം. നീൽ നിഥിൻ മുകേഷ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികൾ അണിനിരക്കുന്നു.ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിനെ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button