മിമിക്രിയിൽ നിന്ന് മലയാള സിനിമയുടെ ഭാഗമായിമാറിയ കലാഭവന്‍ ഷാജോണ്‍ മിമിക്രി മാത്രമല്ല ശക്തമായ കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചുക്കഴിഞ്ഞു.ഹാസ്യ നടനില്‍ നിന്നും വില്ലനിലേക്ക് മാറിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു മാറ്റമായിരുന്നു. അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക് കടക്കുകയാണ് ഷാജോൺ.
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാകുന്നത്. പൃഥ്വിരാജുമായി തിരക്കഥയെക്കുറിച്ച് സംസാരിച്ചിരുന്നു. മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കാമെന്നായിരുന്നു കരുതിയത്. കഥ കേട്ടതിന് ശേഷം ചേട്ടന് സംവിധാനം ചെയ്യണം എന്നാലേ ഡേറ്റ് തരൂവെന്നായിരുന്നു പൃഥ്വി പറഞ്ഞത്. പെട്ടെന്ന് കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. പിന്നീടാണ് സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചത്.രാജുവിന്റെ വാക്കുകളില്‍ നിന്നും ലഭിച്ച ആത്മവിശ്വാസവുമായാണ് മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു
സിനിമയിലെത്തണമെന്നും പുരസ്കാരം നേടണമെന്നും മാത്രമല്ല സംവിധാനവും തിരക്കഥയുമൊക്കെ ഒരുക്കണമെന്നും ആഗ്രഹിച്ചിരുന്നു. പൃഥ്വിയുടെ പിന്തുണ കൂടിയായപ്പോള്‍ അതുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷാജോണ്‍ പറഞ്ഞു.
Post Your Comments