സിനിമയിലായാലും ജീവിതത്തിലായാലും സന്തോഷ് പണ്ഡിറ്റ് വ്യത്യസ്തനാണ്.. ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്നപ്പോള്‍ ഒരു കോമാളിയായാണ് പ്രേക്ഷകര്‍ സന്തോഷ് പണ്ഡിറ്റിനെ വിലയിരുത്തിയത്. എന്നാല്‍ ആ നെഗറ്റിവ് പബ്ലിസിറ്റി മുതലാക്കി തന്‍റെ പ്രവര്‍ത്തനമേഖലയില്‍ നിലയുറപ്പിക്കാനാണ് സന്തോഷ് ശ്രമിച്ചത്. തുടര്‍ന്ന് വന്ന സന്തോഷ് ചിത്രങ്ങളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സ്വയം കോമാളിയായി താരമൂല്ല്യം കൂട്ടുക എന്ന തന്ത്രം സന്തോഷ് വിജയകരമായി നടപ്പിലാക്കി. പ്രതിഫലം വാങ്ങി പങ്കെടുക്കുന്ന പരിപാടികളില്‍ പോലും അപഹാസ്യനാകാന്‍ സന്തോഷ് അറിഞ്ഞുകൊണ്ട് നിന്ന് കൊടുത്തു എന്നതാണ് വാസ്തവം. മലയാളികളുടെ തന്നോടുള്ള ഇഷ്ടം എന്താണെന്ന് മനസ്സിലാക്കി ഉള്ളില്‍ ഒരു കള്ളച്ചിരിയോടെ എല്ലാറ്റിനോടും സന്തോഷ് സഹകരിക്കുകയായിരുന്നു. അവിടെ തനിക്കൊപ്പം തന്നെ പരിഹസിക്കാന്‍ നിന്നവരുടെയും തനിനിറം തുറന്നു കാട്ടാന്‍ സന്തോഷിന് കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരന്‍ വളരുകയായിരുന്നു.
എന്നാല്‍, ഇന്ന് സന്തോഷ്നിറെ തലവര തന്നെ മാറിയിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയോടൊപ്പം ‘മാസ്റ്റര്‍ പീസ്’ എന്ന ചിത്രത്തില്‍ നല്ലൊരു വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സന്തോഷ് ഇപ്പോള്‍. കൂടാതെ തന്‍റെ വരുമാനത്തില്‍ ഒരു പങ്ക് പാവങ്ങളെ സഹായിക്കാനായും മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കാനും നേരിട്ടെത്തി അവര്‍ക്കൊപ്പം ചെലവഴിക്കാനും സന്തോഷ് സമയം കണ്ടെത്തുന്നുണ്ട്. ഒരു കലാകാരന്‍ എന്നതിനൊപ്പം നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് താനെന്ന് സന്തോഷ് തെളിയിച്ചിരിക്കുന്നു. ഒരു സിനിമാക്കാരന്റെ ജാടകളില്ലാതെ ഒരു പച്ച മനുഷ്യനായി പലയിടത്തും ഇന്ന് സന്തോഷ് എത്തിചേരുന്നുണ്ട്. അഭിനയിക്കേണ്ട ഇടത്ത് വിദഗ്ധമായി ‘സന്തോഷ് പണ്ഡിറ്റ്’ ആകാനും ശ്രമിക്കുന്നുണ്ട്. താനെന്ന പ്രോഡക്റ്റിനെ എത്ര ബുദ്ധിപൂര്‍വ്വമായാണ് സന്തോഷ് മാര്‍ക്കറ്റ് ചെയ്യുന്നത്. അതാണ് താന്‍ എത്തിച്ചേരുന്ന ഇടങ്ങളിലെ ഒക്കെ വന്‍ ജനക്കൂട്ടം എന്ന് സന്തോഷ് മനസ്സിലാക്കുന്നു.സങ്കുചിത ചിന്താഗതിക്കാരായ ആളുകള്‍ക്കിടയില്‍ വളരെ ബുദ്ധിയുള്ള ഒരു പ്രതിഭാധനനാണ് സന്തോഷ് പണ്ഡിറ്റ്. തനിക്ക് ചുറ്റും തന്നെ പരിഹസിച്ചു കൂടുന്ന ആള്‍ക്കൂട്ടമാണ് തന്നെക്കാള്‍ കോമാളികള്‍ എന്ന് പല പരിപാടികളിലൂടെയും സന്തോഷ് പറയാതെ നമുക്ക് കാണിച്ചു തരുന്നു.
ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താന്‍ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാന്‍ പോകുന്ന സന്തോഷം സന്തോഷ് നേരത്തെ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരുന്നു. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം കോളേജ് പ്യൂണായി മുഴുനീള വേഷത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചിരിക്കുന്നത്. അജയ് വാസുദേവ് ആണ് സംവിധായകന്‍.സന്തോഷിന്റെ ലോക്കെഷനിലെ പെരുമാറ്റവും രീതികളും താങ്കള്‍ക്ക് അത്ഭുതമാണ് ഉണ്ടാക്കിയതെന്ന് അണിയറക്കാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുകയാണ്. ഇടയ്ക്ക് അഞ്ചു ദിവസത്തെ ബ്രേക്ക് വന്നു. താരങ്ങളും അണിയറക്കാരും കിട്ടിയ സമയം വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സന്തോഷിനോടും അഞ്ചു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിന് ജോയിന്‍ ചെയ്‌താല്‍ മതി എന്ന് പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു. എന്നാല്‍ സന്തോഷ് പോകാന്‍ വിസമ്മതിച്ചു. ”കുറച്ചു ദിവസമല്ലേ .. സാരമില്ല ഞാന്‍ ഇവിടെ തന്നെ നിന്നോളാം”.. എന്നാണ് സന്തോഷ് പറഞ്ഞത്. പോയി വരാനുള്ള യാത്രാ അലവന്‍സ് അടക്കമുള്ള ചെലവുകളും വേണ്ടാ എന്നും സന്തോഷ് പറഞ്ഞു. സന്തോഷിന്റെ മഹാമനസ്കതയില്‍ മനം നിറഞ്ഞാണ് പ്രൊഡക്ഷന്‍ മാനേജര്‍ മുറി വിട്ടു പോയത്.
പിന്നീടാണ് സന്തോഷിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കം എന്തിനായിരുന്നു എന്ന് സിനിമാക്കാര്‍ അറിയുന്നത്. കിട്ടിയ സമയവും പബ്ലിസിറ്റിയും മുതലാക്കി കൊല്ലത്തും തിരുവനന്തപുരത്തുമായി മോശമല്ലാത്ത പ്രതിഫലം വാങ്ങി ഉത്ഘാടനങ്ങള്‍ അടക്കം നിരവധി പരിപാടികളില്‍ ആണ് സന്തോഷ് പങ്കെടുത്തത്. അഞ്ചു ദിവസം കൊണ്ട് തരക്കേടില്ലാതെ ഒരു തുക സമ്പാദിക്കാന്‍ സന്തോഷിന് കഴിഞ്ഞു എന്നാണ് അറിയുന്നത്. പ്രതിഫലം കിട്ടുകയാണെങ്കില്‍ കല്യാണം ഉള്‍പ്പടെയുള്ള പരിപാടികളില്‍ അതിഥിയായും പങ്കെടുക്കാന്‍ സന്തോഷ് തയ്യാറാണെത്രേ …!!
എങ്ങിനെയുണ്ട് സന്തോഷിന്റെ ബുദ്ധി…
Post Your Comments