മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു ജയറാം ചിത്രമാണ് ദ കാര്‍. രാജസേനന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആ ചിത്രത്തില്‍ ഒരേ നിറത്തിലും നമ്പറിലുമുള്ള കാര്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. ജനാര്‍ദ്ധനന്‍- ജയറാം – കലാഭവന്‍ മണി കൂട്ടുകെട്ടില്‍ ചിരിയുടെ പൂരം തീര്‍ത്ത ഈ ചിത്രത്തില്‍ വില്ലന്‍ കാര്‍ ആയിരുന്നില്ല.
റോഡപകടത്തിലെ വില്ലന്‍ വാഹനങ്ങള്‍ സിനിമയിലും വില്ലന്‍ വേഷത്തില്‍ എത്തുന്നു. നായകനെയും മറ്റും ഇടിച്ചു തെറിപ്പിച്ചു കടന്നു പോകുന്ന ധാരാളം സീനുകള്‍ മലയാള സിനിമയില്‍ ഉണ്ടെങ്കിലും അതിനെല്ലാം പിന്നില്‍ ഒരു നടന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ആദ്യമായി നടന് പകരം ഒരു കാര്‍ വില്ലനായി എത്തുന്നു. നവാഗതനായ ജോണ്‍ സംവിധാനം ചെയ്യുന്ന ‘ഓവര്‍ടേക്ക്’ എന്ന സിനിമയിലാണ് കാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
നിര്‍മാതാവും നടനുമായ വിജയ് ബാബുവും പാര്‍വതി നായരുമാണ് ഈ ത്രില്ലറിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയും പാര്‍വതിയും ഒരു യാത്ര പോകുന്നതിനിടെ ഇവരുടെ കാറിനെ അജ്ഞാതര്‍ പിന്തുടരുന്നു. തുടര്‍ന്ന് കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.
നവാഗതനായ ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓവര്‍ ടേക്ക്’. ഒരു വാഹനം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കുഞ്ഞപ്പനാണ്. ജെപി ജോസഫാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അജയ് വിന്‍സെന്റാണ് ക്യാമറ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്‍കിയിരിക്കുന്നു.
റോഡ് മൂവി ഗണത്തിലുള്ള ചിത്രം വളരെ ത്രില്ലിംഗ് ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ‘ഓവര്‍ ടേക്ക്’ അധികം വൈകാതെ തിയേറ്ററുകളിലെത്തും.
Post Your Comments