CinemaGeneralLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

 

ഉടയോന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലും ഭദ്രനും ഒന്നിക്കുന്നു. ചിത്രത്തില്‍ ആനപപ്പന്‍ വേഷത്തില്‍ ആയിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിച്ച സംവിധായകന്‍ ഭദ്രന്‍ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ വെളിപ്പെടുത്തുന്നു.

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രമാണ് ഭഭ്രന്‍ ഒരുക്കിയ സ്ഫടികം. അതിലെ ആടുതോമയെ പോലെ ശക്തനായ ഒരു കഥാപാത്രത്തെയാകും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്ന് ഭദ്രന്‍ പറയുന്നു. പലഭാഷകളില്‍ പ്രവീണ്യമുള്ള, നിരവധി യാത്ര ചെയ്യുന്ന ഒരു കഥാപാത്രമാണ് ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മോഹൻലാലിനെ നായകനാക്കി താനൊരുക്കുന്ന പുതിയ ചിത്രം റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ആക്​ഷൻ ത്രില്ലറാണ്. സംഭവകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. റൊമാൻസ്, ഫാമിലി ഡ്രാമ, നർമം ഇവയൊക്കെ ഉൾക്കൊള്ളിച്ച കംപ്ലീറ്റ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കുക.

ശരത്കുമാർ, രമ്യ കൃഷ്ണൻ, സിദ്ദിഖ് എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button