സിനിമാ താരങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്.അങ്ങനെ സ്വന്തം സഹോദരങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം താരം ദുൽഖറും ബോളിവുഡ് താരം വിദ്യാ ബാലനും.മലയാളിയായ അബീഷ് മാത്യു അവതാരകനായെത്തുന്ന സണ്‍ ഓഫ് അബിഷ് എന്ന കോമഡി ഷോയിലാണ് ഇരുവരും കുട്ടിക്കാലത്തെ രസകരമായ ഓര്‍മകള്‍ പങ്കുവയ്ച്ചത്.
എന്‍റെ സഹോദരിയെക്കുറിച്ച് പറയുമ്പോള്‍ രസകരമായ ഓര്‍മകളുണ്ട്. ഞങ്ങളില്‍ ഞാനായിരുന്നു എപ്പോഴും പ്രശ്‌നം ഉണ്ടാക്കിയിരുന്നത്. ഞാനാണെങ്കില്‍ മെലിഞ്ഞുണങ്ങിയ പ്രകൃതം. ചേച്ചി അല്‍പ്പം തടിച്ചിട്ടായിരുന്നു. എന്നെ ചേച്ചി തല്ലാന്‍ വരുന്നത് വരെ ഞാന്‍ ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കും. അടിക്കാന്‍ വരുമ്പോള്‍ കൈകൊണ്ട് ഞാന്‍ തടുക്കും. ഞാന്‍ മൊത്തം എല്ലും തോലും മാത്രമായിരുന്നതിനാല്‍ മിക്കവാറും വേദനിക്കുന്നത് ചേച്ചിക്കായിരിക്കും. ചേച്ചി കരയുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്ത പോലെ മിണ്ടാതിരിക്കും’- ദുല്‍ഖര്‍ പറഞ്ഞു.
താന്‍ ഏത് ആണ്‍കുട്ടിയുടെ കൂടെ കറങ്ങിയാലും ചേച്ചി പ്രിയ ബാലന്‍ അത് കണ്ടുപിടിക്കുമെന്നാണ് വിദ്യയുടെ പരാതി. ‘ഞാന്‍ ഏത് ആണ്‍കുട്ടിയ്‌ക്കൊപ്പം കറങ്ങിയാലും അവള്‍ അത് കൃത്യമായി മണത്തറിയും. എന്നോട് അത് ചോദിക്കുകയും ചെയ്യും. ഞാന്‍ സുഹൃത്താണെന്ന് പറഞ്ഞാലും അവള്‍ വിടാതെ പിടികൂടും. ഇന്നും അതിന് ഒരു മാറ്റവുമില്ല. എന്‍റെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അവളറിയും’- വിദ്യ പറഞ്ഞു.
Post Your Comments