CinemaGeneralLatest NewsMollywoodNEWSWOODs

നമ്മളിൽ പലർക്കും ചോദിക്കാനുള്ള ചോദ്യങ്ങളാണ് അവൾ ചോദിക്കുന്നത്; മൈഥിലി

പാലേരി മാണിക്യത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മൈഥിലി. പ്രണയവും വിവാദവുമെല്ലാം ഈ നടിയും പിന്തുടര്‍ന്ന്. സഹ സംവിധായകനുമായുള്ള പ്രണയം, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അശ്ലീല ചിത്രങ്ങള്‍ എന്ന് തുടങ്ങി സ്വര്‍ണ്ണക്കടത്തിലും നടി ആക്രമിക്കപ്പെട്ടതിലുമെല്ലാം മൈഥിലിയുടെ പേര് നിറഞ്ഞു. വിവാദങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

മൈഥിലി നായികയായി എത്തുന്ന “പാതിരാക്കാലം” 2017 ലെ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്രാ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ ജഹനാര എന്ന പെൺകുട്ടി ഞാൻ അല്ലെങ്കിൽ നമ്മൾ ഓരോരുത്തരും തന്നെയാണെന്നു മൈഥിലി പറയുന്നു. ”നമ്മളിൽ പലർക്കും ചോദിക്കാനുള്ള ചോദ്യങ്ങളാണ് അവൾ ചോദിക്കുന്നത്. ഒരു പെൺകുട്ടി അവളുടെ അച്ഛനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് പാതിരാക്കാലം. സിനിമയിൽ ഞാൻ അങ്ങനെ വലുതായി അഭിനയിച്ചു തകർത്തിട്ടൊന്നുമില്ല, പക്ഷെ ഇഷ്ടപ്പെട്ടു അതിൽത്തന്നെ ജീവിച്ചു.” മൈഥിലി ഒരു അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button