സിനിമാ ലോകത്ത് മികച്ച സൗഹൃദങ്ങള്‍ എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ ചില കരടുകള്‍ വീണാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ മാത്രമായി അത് മാറും. ബോളിവുഡിലെ മികച്ച ഒരു കൂട്ടുകെട്ടായിരുന്നു സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും. എന്നാല്‍ ചില പിണക്കങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായി. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ സൗഹൃദമാണ് അന്ന് അവസാനിച്ചുവെന്ന് കരുതിയത്. തന്റെ ശിവായ് എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പ്രചരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ സിനിമാ നിരൂപകര്‍ കമാല്‍ ആര്‍ ഖാന് പണം നല്‍കിയെന്ന് കാജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍ ആരോപിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതെ തുടര്‍ന്ന് തന്റെ ആത്മകഥയായ ‘അണ്‍സ്യൂട്ടബിള്‍ ബോയി’ലൂടെയാണ് കജോള്‍ ഇനി തന്റെ ജീവിതത്തിലില്ല എന്ന് കരണ്‍ ജോഹര്‍ ലോകത്തെ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ബോളിവുഡിലെ വിജയ ജോഡികളായ കജോള്‍-ഷാരൂഖ് ഖാന്‍-കരണ്‍ ജോഹര്‍ ത്രയം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്നാണ് . ‘കുച്ച് കുച്ച് ഹോത്താ ഹെയ്’, ‘കഭി ഖുഷി കഭി ഗം’, ‘മൈ നെയിം ഈസ് ഖാന്‍’ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നവയാണ്. ഏഴ് വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കാന്‍ പോകുകയാണെന്നാണ് കരണിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തില്‍ കജോള്‍ ഉണ്ടാകുമെന്ന് തന്നെയാണ് കരണിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തന്റെ എല്ലാ പടത്തിലും കജോള്‍ ഉണ്ടാകുമെന്നു കരിയറിന്റെ തുടക്കത്തിലെ കരണ്‍ സ്വയം ശപഥമെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദീപാവലി ചിത്രമായ ‘ഏ ദില്‍ ഹെയ് മുഷ്കില്‍’ എന്ന ചിത്രത്തിലൂടെ ആ വാക്ക് തിരുത്തേണ്ടി വന്നു. പക്ഷെ കജോള്‍ വീണ്ടും ആ കൂട്ടുകെട്ട് തുടങ്ങുകയാണെന്നാണ് കരണിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments