CinemaMollywoodNEWSUncategorized

അച്ഛന്‍റെ ചിത്രത്തെക്കുറിച്ച് കാളിദാസ് പറയുന്നതിങ്ങനെ!

ഭേദപ്പെട്ട അഭിപ്രായം നേടിയിട്ടും ജയറാം ചിത്രം ആകാശ മിഠായി കാണാന്‍ തിയേറ്ററില്‍ ആളില്ലാത്ത അവസ്ഥയാണ്. ചിത്രത്തെ പ്രകീര്‍ത്തിച്ച് ജയറാം പുത്രന്‍ കാളിദാസന്‍ രംഗത്തെത്തി. സിനിമ കണ്ടവര്‍ ആ പഴയ ജയറാമിനെ തിരികെ കിട്ടിയെന്നു ഒരേ പോലെ അഭിപ്രായപ്പെടുമ്പോള്‍ കാളിദാസിനും അച്ഛന്റെ പുതിയ സിനിമയെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയാണ്.

കാളിദാസന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

അച്ഛന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ആകാശമിഠായി. ആരാധകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഒരു തിരിച്ചുവരവ് ഈ ചിത്രത്തിലൂടെ പ്രതീക്ഷിച്ചിരുന്നു. അപ്പയ്ക്ക് ഈ സിനിമയില്‍ എത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. എന്നാലിപ്പോള്‍ ചിത്രം റിലീസ് ചെയ്തിട്ടും പബ്ലിസിറ്റിയുടെ കുറവ് കാരണം തീയറ്ററുകളില്‍ ആളില്ല. സിനിമ കണ്ടവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഞാനും ചിത്രം കണ്ടു എനിക്ക് വ്യക്തിപരമായി ചിത്രം ഇഷ്ടപ്പെട്ടു. പബ്ലിസിറ്റിയുടെ കുറവിന്റെ പേരില്‍ ഇത്തരം ചെറിയ ചിത്രങ്ങള്‍ മരിക്കാന്‍ അനുവദിക്കരുത്. വലിയ ചിത്രങ്ങള്‍ പോലെ തന്നെ ചെറിയ ചിത്രങ്ങളും പ്രധാനമാണ്. ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button