സമൂഹത്തില്‍ വര്‍ഗീയത ശക്തമാകുകയാണ്. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വര്‍ഗീയത പരത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. സ്വന്തം അച്ഛന്റെയും അച്ഛന്റെ അച്ഛന്റെയും പേരറിയാം. എന്നാല്‍ മൂന്നോ നാലോ തലമുറകള്‍ക്കപ്പുറമുള്ള പിതാമഹന്മാരുടെ പേരറിയാത്തവരാണ് ജാതി, മതം, പാരമ്പര്യം എന്നിവയുടെ പേരില്‍ അടിയുണ്ടാക്കാന്‍ നടക്കുന്നതെന്നു ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മതമെന്ന വാക്കിനര്‍ത്ഥം അഭിപ്രായമെന്നാണ്. മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല. ദൈവത്തെ അറിയണമെങ്കില്‍ നിരീശ്വരവാദിയായി ജീവിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹരീഷ് തന്റെ പോസ്റ്റില്‍ പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
എന്റെ അച്ഛന്റെ പേര് ഗോവിന്ദന് നായര്‍. ഗോവിന്ദന് നായരുടെ അച്ഛന്റെ പേര് അതായത് എന്റെ അച്ഛച്ഛന്റെ പേര് കുഞ്ഞന്‍ നായര്‍. കുഞ്ഞന്‍ നായരുടെ അച്ഛന്റെ പേര് എനിക്കറിയില്ലാ. ആ അച്ഛന് ഹിന്ദുവായിരുന്നോ ക്രിസ്ത്യാനിയായിരുന്നോ മുസ്ലിംമായിരുന്നോ ബുദ്ധമതക്കാരനായിരുന്നോ വിദേശിയായിരുന്നോ ഒന്നും എനിക്കറിയില്ലാ.
ഈ ചോദ്യം നിങ്ങള്‍ എല്ലാവരും സ്വയം ചോദിച്ചു നോക്കൂ…. മൂന്നോ നാലോ തലമുറകള്‍ക്കപ്പുറമുള്ള ഒരു പിതാവിന്റെ പേരറിയാത്ത നമ്മളാണ് ജാതിയുടെയും മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ അല്ലെങ്കില്‍ ബൈബിളിന്റെയും ഖുറാന്റെയും ഭഗവത് ഗീതയുടെയും പേരില്‍ അടി കൂടുന്നത്.
മതം എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണ്. മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല. ദൈവത്തെ അറിയണമെങ്കില്‍ കുറച്ച് കാലം നിരീശ്വരവിശ്വാസിയായി ജീവിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ മതം.
Post Your Comments