BollywoodCinemaLatest NewsMovie Gossips

ഇഷ്ടഗാനം സിനിമയിൽ ഉൾപ്പെടുത്തിയില്ല ! ഷാരൂഖ് ആരാധിക്കയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

മുംബൈ: ഷാറൂഖ് ചിത്രം ഫാനില്‍ ഇഷ്ടഗാനം ഉള്‍പ്പെടുത്താതില്‍ യശ് രാജ് സ്റ്റുഡിയോയിക്കെതിരെ പരാതി നല്‍കിയ ആരാധികയ്ക്ക് 15000 രൂപ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് പുറത്തിറങ്ങിയ ‘ജബ്രാ ഫാന്‍’ എന്ന ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നതിലാണ് ആഫ്രീന്‍ സൈദി എന്ന യുവതി ഔര്‍ംഗബാദ് ഡിസ്ട്രിക്‌ട് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരമായി 15000 രൂപ ആഫ്രീന് നല്‍കാന്‍ കോടതി യശ് രാജ് സ്റ്റുഡിയോട് ആവശ്യപ്പെട്ടു. സിനിമയില്‍ ഗാനം ഉള്‍പ്പെടുത്താതിരുന്നതിനാല്‍ പ്രേക്ഷകയ്ക്കുണ്ടായ മാനസീക സംഘര്‍ഷത്തെ പരിഗണിച്ച്‌ 10000 രൂപയും, 5000 രൂപ പരാതിക്കായുള്ള നഷ്ടപരിഹാരവുമാണ്.

അതേ സമയം 60,550 രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നായിരുന്നു ആഫ്രീന്‍ കോടതിയോട് ആവശ്യപ്പെട്ടത്. 3,550 രൂപ സിനിമ ടിക്കറ്റ്, ലഘുഭക്ഷണം, യാത്ര അടങ്ങിയ കാര്യങ്ങള്‍ക്ക് ചെലവായി, 30,000 രൂപ വക്കീല്‍ ഫീസായും, തീയേറ്ററിനുള്ളില്‍ അനുഭവിച്ച മാനസീക സംഘര്‍ഷത്തിന് 25000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവുമാണ് പരാതിക്കാരി കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button