
രജനീകാന്ത് ചിത്രം യന്തിരന്-2 വിനായുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍. ഷങ്കര്‍- രജനി കൂട്ടുകെട്ടിലെ വിസ്മയം കാണാന്‍ പ്രേക്ഷകരും തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ റിലീസ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. റോബോട്ടുകളെ ഉപയോഗിച്ചുള്ള യന്തിരനിലെ ഒരു ഗാന ചിത്രീകരണത്തിനായി 12 കോടിയോളം രൂപയാണ് ചെലവഴിച്ചത്. രജനീകാന്തും ചിത്രത്തിലെ നായികയായ ആമി ജാക്സണ് ആണ് ഗാനചിത്രീകരണത്തില്‍ എത്തുന്നത്. കൃത്രിമമായി നിര്‍മ്മിച്ച ഒട്ടേറെ റോബോട്ടുകള്‍ ഗാനത്തിന്റെ ആകര്‍ഷകമാണ്. മുത്തുരാജ് ആണ് ചിത്രത്തിന്റെ കലാസംവിധായകന്‍.
Post Your Comments