ബോളിവുഡിന്‍റെ പ്രിയ താരം ദീപിക പദുക്കോൺ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ നായികയാണ്.ഹോളിവുഡില്‍ പുതിയ സാധ്യതകള്‍ തേടി പോകുന്ന ദീപിയക്ക് ഇതാ വീണ്ടുമൊരു ടൈറ്റില്‍ കൂടെ.
തുടര്‍ച്ചയായി രണ്ടാം തവണയും ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ദീപികയെ തിരഞ്ഞെടുത്തിരിയ്ക്കുന്നു.ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പബ്ലിക്കേഷന്‍ നടത്തിയ സര്‍വെയിലാണ് ദീപിക ഏറ്റവും സെക്‌സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് ദീപികയ്ക്ക് ഈ ടൈറ്റില്‍ കിട്ടുന്നത്. കഴിഞ്ഞ വര്‍ഷവും ‘സെക്‌സിയസ്റ്റ് വിമന്‍ അലൈവ്’ ടൈറ്റില്‍ ദീപിക പദുക്കോണിന് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ഇത്തവണ ദീപിക ടൈറ്റില്‍ സ്വന്തമാക്കിയത്. ഹോളിവുഡിലും നിറസാന്നിധ്യമായി മാറാനൊരുങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം പദ്മാവതിയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപികയ്ക്ക് പുറമെ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്, അതിഥി റാവും ഹൈദാരിയും കഥാപാത്രങ്ങളായി എത്തുന്നു.
Post Your Comments