CinemaLatest NewsMollywood

‘നാടകത്തിൽ അഭിനയിക്കുമ്പോൾ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്’ : അപ്പാനി ശരത്

ങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ടു മലയാള സിനിമയിൽ സ്വന്തയൊരു ഇടം കണ്ടെത്തിയ ആളാണ് അപ്പാനി ശരത്.പിന്നീട് ധാരാളം ചിത്രങ്ങൾ ശരത്തിനെ തേടിയെത്തി.എന്നാല്‍ അടുത്തിടെ ശരത് പുതിയ സിനിമയുടെ സെറ്റിൽ കാരവൻ ചോദിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.അതിനൊക്കെ മറുപടിയുമായി അപ്പനി ശരത് രംഗത്തെത്തിയിരിക്കുകയാണ്.

ഞാൻ ചെയ്യുന്നത് സിനിമയാണ്, കലയാണ്. ഇത്തരം ആരോപണങ്ങൾക്ക് സിനിമ മറുപടി കൊടുക്കും. എന്‍റെ അച്ഛൻ കൂലിപ്പണിക്കാരനാണ്. എനിക്ക് 27 വയസേ ഉള്ളൂ. ആളുകളോട് ശരിക്കും സംസാരിക്കാൻ പോലും അറിയില്ല. 120 തെരുവു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡിൽ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിലൊന്നും എന്നെ ബാധിക്കില്ല. കാരവനൊന്നും സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല. എന്നെ അറിയാവുന്നവർക്കൊക്കെ ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത്. പറയുന്നവർ തെളിവു സഹിതം പറയട്ടെ. ഏത് സിനിമയുടെ ലൊക്കേഷനാണെന്നും പറയട്ടെ, ഞാൻ സിനിമാ ജീവിതം അവസാനിപ്പിക്കാം.

നാടകത്തിൽ അഭിനയിക്കുമ്പോൾ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്. വല്ല പണിക്കും പോയ്ക്കൂടെ എന്ന് ചോദിച്ചിരുന്നു. അവർക്കെല്ലാമുള്ള മറുപടിയായിരുന്നു സിനിമാ പ്രവേശനം എന്നും ശരത് പറഞ്ഞു.തമിഴില്‍ സണ്ടക്കോഴി 2 വിൽ വിശാലിനൊപ്പം അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ശരത് ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button