
ബെന്ന്യാമിന്റെ ജനപ്രിയ നോവലായ ആടു ജീവിതം ബിഗ് സ്ക്രീനില്‍ പറയാനുള്ള ഒരുക്കത്തിലാണ് ബ്ലെസ്സിയും ടീമും. നോവലിലെ കേന്ദ്രകഥാപാത്രമായ നജീബിനെ പൃഥ്വിരാജ് ആണ് വെള്ളിത്തരയില്‍ അവതരിപ്പിക്കുന്നത്. 2018 ൽ ചിത്രീകരണം തുടങ്ങാൻ ഉദ്ദേശിക്കുന്ന ചിത്രം ഒന്നര വർഷത്തോളം സമയമെടുത്താകും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ തേടിയുള്ള യാത്രയിലാണ് ബ്ലെസ്സിയും സംഘവും. മണലാരണ്യങ്ങളിലൂടെയുള്ള ബ്ലെസ്സിയുടെയും ടീമിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്ന് ഷെഡ്യൂൾ ആണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്ത വര്‍ഷമാദ്യം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments