മെർസലിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ കണ്ട ബി ജെ പി നേതാവ് എച്.രാജയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ നടൻ വിശാൽ.
വിജയ്‌യുടെ പുതിയ ചിത്രമായ മെർസൽ അതിലെ ചില രംഗങ്ങളുടെ പേരിൽ വിവാദമായി മാറിയിരുന്നു.ചിത്രത്തിനെതിരെ രംഗത്ത് വന്ന
ബി ജെ പി നേതാക്കൾ പലരും ചിത്രത്തെയും നടൻ വിജയ് യെയും രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടന്ന സംവാദത്തിൽ മെർസൽ ചിത്രം കണ്ടിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് നെറ്റിൽ കണ്ടിരുന്നു എന്നാണ് നേതാവായ എച്. രാജ ഉത്തരം പറഞ്ഞത് .ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശാൽ രംഗത്തെത്തിയത്.
സത്യസന്ധമായി സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും എന്ത് ചെയ്യുമ്പോഴും ഒന്നിൽ കൂടുതൽ വട്ടം ആലോചിച്ച് മാത്രം പ്രവർത്തിക്കുന്ന ആളെന്ന നിലയിലും തനിക്ക് എച്. രാജയെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ഈ പ്രവൃത്തി തികച്ചും നിരുത്തരവാദിത്വപരമായാണ് കാണാൻ കഴിയുന്നത് എന്ന് വിശാൽ പറഞ്ഞു.ഒരു പുതിയ ചിത്രത്തിന്റെ വ്യാജപ്പകർപ്പ് കണ്ടു എന്ന് പറഞ്ഞതിലൂടെ അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി താനടക്കമുള്ള സിനിമ പ്രവർത്തകരുടെ വ്യാജപകർപ്പുകൾക്കെതിരെയുള്ള യുദ്ധത്തെ തകർക്കാൻ ശ്രമിക്കുന്നവരിൽ ഒരാളുടെ ഉദാഹരണമായി മാറിയിരിക്കുകയാണെന്നും വിശാൽ വിമർശിച്ചു.
Post Your Comments