“അഭിപ്രായ സ്വാന്തന്ത്ര്യമില്ലെങ്കിൽ ഇത് ജനാധിപത്യ രാജ്യമല്ല” വിജയ് സേതുപതി

ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി, വിജയ് ചിത്രമായ മെർസലിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവര്‍ രംഗത്തുവന്നു. നായകന്‍ വിജയ്‌ക്കെതിരായ വ്യക്തിപരമായ ആക്രമണത്തില്‍ ചെന്നെത്തി കാര്യങ്ങള്‍. വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിച്ചതെന്നു തമിളിസൈ ആരോപിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായെന്ന വാര്‍ത്തയും വന്നിരുന്നു.

എന്നാൽ ബി ജെ പി നിലപാടിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടൻ വിജയ് സേതുപതി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും വിജയ് സേതുപതി പറഞ്ഞു.കഴിഞ്ഞ ദിവസം നടൻ കമൽ ഹാസനും ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു.

Share
Leave a Comment