മോഹന്‍ലാല്‍ – രേവതി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രം ന്യൂജനറേഷനും ഇഷ്ട ചിത്രമാണ്. കിലുക്കം കൂടാതെ വരവേല്‍പ്പ്, അഗ്നി ദേവന്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു. എന്നാല്‍ നായിക അല്ലാത്തതിനാല്‍ രേവതി മോഹന്‍ ലാല്‍ ചിത്രത്തിലെ വേഷം നിരസിച്ചിട്ടുണ്ട്.
കമല്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളടക്കം. മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രമായിരുന്നു നായിക. അതിലേക്ക് ആദ്യം പരിഗണിച്ചത് രേവതിയെ ആയിരുന്നു. എന്നാല്‍ കിലുക്കത്തിലും ചെറിയ മാനസിക വിഭ്രാന്തിയുള്ള വേഷത്തെ അവതരിപ്പിച്ചതിനാലും മോഹന്‍ലാല്‍ തന്നെയായിരുന്നു അതിലെയും നായകന്‍ എന്നിരുന്നതിനാലും ആ വേഷത്തിലേക്ക് അമലയെ മാറ്റി തീരുമാനിച്ചു. എന്നിട്ട് മോഹന്‍ലാലിന്റെ ഭാര്യാ വേഷത്തില്‍ രേവതിയെ അഭിനയിപ്പിക്കാം എന്ന് തീരുമാനമായി. എന്നാല്‍ മെയിന്‍ റോള്‍ അല്ലെന്നു പറഞ്ഞു രേവതി ഈ വേഷസം നിരസിച്ചു. രേവതിയ്ക്ക് പകരം ശോഭനയാണ് ഉള്ളടക്കത്തില്‍ മോഹന്‍ലാലിന്റെ ഭാര്യാ വേഷത്തില്‍ എത്തിയത്.
Post Your Comments