എന്തിനെയും ഇതിനെയും ട്രോളുന്ന സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി. ഷീലാ കണ്ണന്താനത്തെ പരിഹസിച്ചുള്ള സോഷ്യല്‍ മീഡിയാ ട്രോളുകള്‍ക്കും സ്റ്റാറ്റസുകള്‍ക്കുമെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്. വിമര്‍ശനം മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട് മാനവും അഭിമാനവുമുണ്ടെന്നു തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ താരം കുറിക്കുന്നു. ആദ്യമൊരു തമാശയോ വിനോദമോ ആയിത്തുടങ്ങിയത് ഇപ്പോള്‍ അതിരുവിട്ട പരിഹാസമായില്ലേ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണ് എന്നുകൂടി മനസ്സിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ?ആദ്യമൊരു തമാശയായ വിനോദമായിരുന്നു,
എല്ലാവരുമൊന്ന് ചിരിച്ചു.
ഇപ്പോഴത് അതിരുവിട്ട പരിഹാസമായി. അവഹേളനമായിത്തുടങ്ങി
മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയില്‍ അവര്‍ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികള്‍ പോലും അവരെ അവഹേളിക്കുന്നു. മാതാ പിതാക്കള്‍ ചെയ്യിക്കുന്നു..എനിക്കവരെ യാതൊരു പരിചയവുമില്ല..എങ്കിലും അതിരു വിട്ട ഈ പരിഹാസത്തില്‍ അവര്‍ വേദനിക്കുന്നത് ഞാന്‍ മനസിലാക്കുന്നു.
പൊതു പരിപാടികളില്‍ പോലും പങ്കെടുക്കാത്ത ഒരു സ്ത്രീക്ക് ഇതങ്ങനെ സ്പോട്ടീവായി എടുക്കാന്‍ സാധിക്കണമെന്നില്ല..
അമിതമായാല്‍ അമൃതും വിഷമാണ്.. നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണ് എന്ന് കൂടി ഓര്‍ക്കണം…ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..
Post Your Comments