ഒരു പിടി ഹാസ്യ ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് തൊമ്മനും മക്കളും. തൊമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തില്‍ അഭിനയിച്ചത് രാജന്‍ പി ദേവ് ആയിരുന്നു, പിന്നെ തൊമ്മന്റെ മക്കളായ ശിവന്‍, സത്യന്‍ എന്നീ കഥാപാത്രങ്ങളെ യഥാക്രമം മമ്മൂട്ടിയും ലാലുമാണ് അവതരിപ്പിച്ചത്. 2005ലെ വമ്പൻ വിജയമായി മാറിയ ഈ ചിത്രം ഇന്നും ചാനല്‍ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നു.
കോമഡിയുടെ പശ്ചാത്തലത്തില്‍ ആക്ഷനും പ്രണയവും പറഞ്ഞ തൊമ്മനും മക്കളും എന്ന ആ ചിത്രത്തിന് പരിഗണിച്ച ആദ്യ താരനിര ഇതായിരുന്നില്ലെന്ന് ബെന്നി പി നായരമ്പലം പറയുന്നു. ആ ചിത്രത്തില്‍ നായകര്‍ ആകേണ്ടിയിരുന്നത് പൃഥ്വിരാജും ജയസൂര്യയുമായിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളായി ആദ്യം പരിഗണിച്ചിരുന്നത് നായകനായി പൃഥ്വിരാജ്, പിന്നെ ലാല്‍ അഭിനയിച്ച കഥാപാത്രമായി ജയസൂര്യ. തൊമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിരുന്നു ലാലിന്.
ചിത്രത്തിന് പൃഥ്വിരാജിനെ സമീപിച്ചെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ തൊമ്മനും മക്കളും പൃഥ്വി ഒഴിവാക്കുകയായിരുന്നു. ജയസൂര്യയുടേയും സ്ഥിതി ഇതുതന്നെയായിരുന്നു. അങ്ങനെയാണ് മമ്മൂട്ടിയോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ഡേറ്റ് നല്‍കി. മമ്മൂട്ടി നായകനായതോടെ ജയസൂര്യയുടെ റോൾ ലാലിന് നല്‍കി. തൊമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന് ആദ്യ പരിഗണനയിൽ ഇന്നസെന്റ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കായിരുന്നു, പക്ഷേ തിരക്കുകള്‍ മൂലം ഇവരെ മൂന്ന് പേരെയും കിട്ടാതെ വന്നു. പിന്നീട് രാജന്‍ പി ദേവിനെ ആവേശത്തിലേക്ക് തീരുമാനിക്കുകയായിരുന്നു.
Post Your Comments