ജനാധിപത്യത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സര്‍ക്കാരിനെയോ പാര്‍ട്ടിയോ വിമര്‍ശിക്കുന്ന കലകളെ ഒതുക്കുവാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മുരളി ഗോപി പ്രതികരിക്കുന്നു. വിജയ് മൂന്നു വേഷങ്ങളില്‍ എത്തിയ മര്‍സല്‍ കേന്ദ്ര ഗവണ്‍മെന്റിനെ വിമര്ശിക്കുന്നുവെന്ന പേരില്‍ വിവാദമായിരിക്കുകയാണ്. അത്തരം രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കാന്‍ ചെയ്യുന്നു. ഈ സന്ദര്‍ഭത്തിലാണ് കലാകാരന്റെയും മൗലിക അവകാശ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലയെന്നു മുരളി പറയുന്നത്.
മുരളി ഗോപി പോസ്റ്റ്
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല.
#Mersal
Post Your Comments