ബോളിവുഡ് കിംഗ് ഖാന്റെ വലിയ ആരാധികയാണ് അരുണ. അര്‍ബുദം ബാധിച്ച് മരനാസന്നയായി ആശുപത്രിയില്‍ കഴിയുന്ന അരുണയോട് ഡോക്ടര്‍ ”എന്താണ് ഏറ്റവും വലിയ ആഗ്രഹം’? എന്ന് ചോദിച്ചു, ഒട്ടും ശങ്കിക്കാതെ അരുണ പറഞ്ഞത് തനിക്ക് നടന് ഷാരൂഖ് ഖാനെ നേരിട്ട് കാണണമെന്നാണ്.
മരണാസന്നയായി കഴിയുന്ന അമ്മയുടെ ആഗ്രഹം കേട്ടപ്പോള്‍ അരുണയുടെ മക്കളായ അക്ഷതിനും പ്രിയങ്കയ്ക്കും സങ്കടം സഹിക്കാനായില്ല. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനു സാധ്യതയിലീന് അറിയാമെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി തങ്ങളുടെ അമ്മയുടെ ആഗ്രഹത്തെ ക്കുറിച്ച് ലോകത്തെയും ഷാരൂഖിനെയും അറിയിക്കാന്‍ അവര്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അരുണയുടെ ആഗ്രഹമറിഞ്ഞ ഷാരൂഖ് തന്റെ ആരധികയ്ക്കായി ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുകയാണ്.
”നിങ്ങളുടെ മക്കളില്‍ നിന്നാണ് എല്ലാ വിവരങ്ങളും ഞാന്‍ അറിയുന്നത്. വിഷമിക്കേണ്ട, എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയാണ്. ഈ കരുത്ത് അസുഖത്തെ അതിജീവിക്കാന്‍ നിങ്ങളെ സഹായിക്കും. ഈ അവസ്ഥയില്‍ ഒരു പക്ഷേ നിങ്ങളെ എനിക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ അസുഖം ഭേദപ്പെട്ടാല്‍ ഞാന്‍ നേരിട്ട് കാണാന്‍ വരുന്നുണ്ട്- ഷാരൂഖ് പറഞ്ഞു.
അരുണയുടെ അണ്ഡാശയത്തിലാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ അനുവദിക്കുകയാണെങ്കില്‍ ടെലഫോണ്‍ വഴി അരുണയുമായി സംസാരിക്കാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിട്ടുണ്ട്.
Heartwarming message from @iamsrk to @Arunapk57
SRK WINS HEARTS pic.twitter.com/snufolmdny
— SRK Universe (@SRKUniverse) October 20, 2017
Post Your Comments