മലയാളത്തിലെ എക്കലത്തെയും ഹിറ്റ് ചിത്രമാണ് ആകാശദൂത്. ചിത്രത്തില്‍ ആദ്യം നായികയാവാന്‍ പരിഗണിച്ചത് നടി ഗീതയെ ആയിരുന്നു. എന്നാല്‍ ആകാശദൂത് എന്ന സിനിമ ഗീതയുടെ കൈയില്‍ നിന്നും വഴുതിപ്പോയി. ചിത്രത്തില്‍ ഗീത വേഷം നിരസിച്ചുവെന്നും നാലുമക്കളുടെ അമ്മവേഷം ആയത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും അക്കാലത്ത് വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചാരങ്ങള്‍ എല്ലാം തെറ്റാണെന്ന് ഗീത പറയുന്നു. ‘നാലുമക്കളുടെ അമ്മയാകാന്‍ മടിച്ചാണ് അന്ന് ഞാന്‍ വേഷം വേണ്ടെന്ന് വെച്ചതെന്നെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നായികാ പ്രാധാന്യമേറെയുള്ള അത്തരമൊരു വേഷം ആരും വേണ്ടെന്ന് വെക്കില്ല. കഥ കേട്ട് ഇഷ്ടമായെങ്കിലും സംവിധായകനും നിര്‍മാതാവും ആവശ്യപ്പെട്ട ദിവസങ്ങളില്‍ നല്കാന് ഡേറ്റില്ലാത്തതാണ് അതിനു കാരണം.’
തൊണ്ണൂറുകളില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് ഗീത. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിനു തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ നിന്നും ഒരു സംസ്ഥാന പുരസ്കാരം ഇത് വരെയും ലഭിച്ചിട്ടില്ല. ശക്തമായ അഭിനയം കാഴ്ചവച്ച നിരവധി കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആധാരം എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്കാരമാണ് മലയാളത്തില്‍ നിന്നും ലഭിച്ചത്. എന്നാല്‍ അത് വാങ്ങാന്‍ ഗീത പോയില്ല.
Post Your Comments