CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പാര്‍വതിയെ വിവാഹം ചെയ്യാന്‍ ഭാര്യ സമ്മതിച്ചില്ല; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍

 

സിബി മലയില്‍ – ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. മോഹന്‍ലാലും പാര്‍വതിയും  പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. ഈ ചിത്രത്തില്‍ ഒരു വേഷവും ദിനേശിനുണ്ടായിരുന്നു. എന്നാല്‍ ആ അവസരം നഷ്ടപ്പെടുത്താന്‍ കാരണം ഭാര്യയാണെന്നു അദ്ദേഹം പറയുന്നു.

നായകനായ സേതുമാധവന്‍ കൊലക്കേസ് പ്രതിയായതിനെത്തുടര്‍ന്ന് ജയിലിലായതോടെ രാധയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നു. കാമുകനായ സേതു രാധയോട് തന്നെ കാത്തിരിക്കേണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. അത് കഴിഞ്ഞ നടക്കുന്ന കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടി എന്ന ഗാനരംഗത്ത് ജീവിത സ്വപ്നത്തില്‍ കൂടെയുണ്ടായിരുന്ന രാധ മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകുന്നത് വേദനയോടെ ദൂരെ നിന്നും അതു നോക്കിക്കാണുന്ന സേതു പ്രേക്ഷകന്റെ ഉള്ളില്‍ ഒരു നൊമ്പരമാണ്.

ചിത്രത്തില്‍ പാര്‍വതി അവതരിപ്പിക്കുന്ന രാധയുടെ ഭര്‍ത്താവായി അഭിനയിക്കാനുള്ള അവസരത്തിലേക്ക് ആദ്യം തീരുമാനിച്ചത് നിര്‍മ്മാതാവ് ദിനേശ് പണിക്കാരെ ആയിരുന്നു. കിരീടത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ദിനേശ് തന്റെ ഭാര്യയോട് പറഞ്ഞിരുന്നു. ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പായിരുന്നു തന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതലായി പറഞ്ഞത്. പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ഭാര്യയുടെ എതിര്‍പ്പ് കാരണമാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നു.

ഗാനരംഗത്തില്‍ പാര്‍വതിയുടെ കൈ പിടിച്ച് നടന്നാല്‍ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button