
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകനും നടി റാണി മുഖർജിയുടെ പിതാവുമായ റാം മുഖർജി അന്തരിച്ചു.കുറച്ചു കാലങ്ങളായി പ്രായാധിക്യമായ ബുദ്ധിമുട്ടുകളിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അന്തരിച്ചത്.
സംവിധായകൻ എന്നതിലുപരി നിർമ്മാതാവ് കൂടിയായിരുന്ന അദ്ദേഹം മുംബൈയിലെ ഫിലിമാലയ സ്റ്റുഡിയോയുടെ സ്ഥാപകരിൽ ഒരാളാണ്.ഹിന്ദിയിലും ബംഗാളിയിലുമായി ചിത്രങ്ങൾ എടുത്തിട്ടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ ഹം ഹിന്ദുസ്ഥാനി, ലീഡർ,തുടങ്ങിയവയാണ്.കൂടാതെ രാജാ കി ആയേഗി ബാരാത്,ബിയേർ ഫൂൽ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണവും നിർവഹിച്ചു.
Post Your Comments