CinemaGeneralMollywoodNEWSWOODs

അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ താന്‍ വിശ്വസിക്കുന്നില്ല; മാമൂക്കോയ

ആര്‍ക്കും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത കാലമായി സമൂഹം മാറിക്കഴിഞ്ഞു. മതത്തെയും വിശ്വാസത്തെയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ മാമൂക്കോയ. 

സമൂഹ മാധ്യമങ്ങളിൽ പൊതുവെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. ഒരാള്‍ക്ക് പറയാനുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഉടനെ വകവരുത്തുന്ന കാലമായി മാറിക്കഴിഞ്ഞു. തനിക്ക് തന്‍റെ ഉള്ളിലുള്ളത് തുറന്നുപറയാനാവില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂര്‍ അയിഷയും വിപി സുഹറയുമൊക്കെ കുടുംബത്തിലും സമുദായത്തിലും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത് അദ്ദേഹം കുറിച്ചു. നബിയുടെ മുടിയുമായി നടന്ന ആളുകളേയും മുടി മുക്കിയ വെള്ളം കുടിച്ചാല്‍ രോഗം മാറുമെന്ന് പ്രചരിപ്പിച്ചവരേയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“എന്റെ അഭിപ്രായം ഞാന്‍ പറയണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ”, എന്നാണ് അദ്ദേഹം പറഞ്ഞത്.

മതമൗലിക വാദികള്‍ക്കെതിരെയും സാമൂഹിക അസമത്വം സൃഷ്ടിക്കുന്നവരെയും അദ്ദേഹം പരിഹസിച്ചു. മതവിമര്‍ശനം നടത്തുന്നവരെ നേരിടുന്ന രീതികളും അശാസ്ത്രീയമായ മതകാഴ്ച്ചപ്പാടുകളേയും അദ്ദേഹം തുറന്ന് എതിര്‍ക്കുകയും ചെയ്യുന്നു. ചേകന്നൂര്‍ മൗലവിയെ കൊന്നത് അദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടും കൊന്നിട്ടുമല്ല, അദ്ദേഹത്തിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞിട്ടാണ്. അതിനേക്കാള്‍ ശക്തമാണ് നിലവിലെ അവസ്ഥ എന്നും അദ്ദേഹം പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button