
രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം യന്തിരൻ 2 .0 എന്ന രജനിയുടെ ചിത്രം പൂർത്തിയായ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ആമി ജാക്സൺ.സ്റ്റൈൽ മന്നൻ രജനിയും ബോളിവുഡ് നടൻ അക്ഷയ് കുമാറും അഭിനയിക്കുന്ന ചിത്രത്തിൽ അവസാനമായി ചിത്രീകരിക്കാനുണ്ടായിരുന്ന ഗാന രംഗം ചെന്നൈയിൽ പൂർത്തിയാക്കിയതിനു പിന്നാലെയാണ് നടിയുടെ ട്വീറ്റ്.
ചിത്രത്തിൽ ഒരു റോബോട്ടിന്റെ വേഷത്തിലാണ് ആമി എന്നാണ് ഇതുവരെയുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.ശങ്കർ സംവിധാനം ചെയ്ത ചിത്രം 2018 ജനുവരിയിൽ റിലീസ് ചെയ്യപ്പെടും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വരുന്ന
27 ന് ദുബായിൽ വെച്ച് നടക്കും
Post Your Comments