സണ്ണി ലിയോണ്‍ അങ്ങനെ ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് ചെന്നുപെടാറില്ല, പല വേദികളിലും സൗമ്യമായി കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന സണ്ണി ഒരു ചാനല്‍ ഷോയ്ക്കിടെ മത്സരാര്‍ത്ഥിയോട് ക്ഷുഭിതയായി സംസാരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.എന്നാല്‍ അതിന്റെ കാരണമാണ് ഏറെ രസകരം.
ചാനല്‍ ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു സ്ത്രീയോടാണ് സണ്ണി ലിയോണ്‍ കയര്‍ത്തത്, മറ്റൊരു പുരുഷ മത്സരാര്‍ത്ഥിയെ ഇവര്‍ ‘സ്ത്രീ’ എന്ന് വിളിക്കുകയും,അങ്ങനെ വിളിക്കാന്‍ തോന്നിയ സാഹചര്യത്തെക്കുറിച്ചും പറഞ്ഞപ്പോഴാണ് സണ്ണി ലിയോണ്‍ രോഷാകുലയായത്.
ഇയാള്‍ ഒരുപാട് പരദൂഷണം പറയും, അതിനാലാണ് സ്ത്രീ എന്ന് സംബോധന ചെയ്തതെന്നും അവര്‍ വ്യക്തമാക്കി, ഇത് കേട്ട് നിന്ന സണ്ണി ലിയോണ്‍ കോപത്തോടെ പ്രതികരിക്കുകയാണ് ഉണ്ടായത്, ഇവിടെ സ്ത്രീകള്‍ മാത്രമാണ് പരദൂഷണം പറയുന്നതെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും സണ്ണി ലിയോണ്‍ പ്രോഗ്രാമിനിടെ പറഞ്ഞു.
Post Your Comments