CinemaGeneralNEWS

തകഴി ശിവശങ്കരപ്പിള്ള അച്ഛനോട് അസൂയയോടെ ചോദിച്ചത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്; വിജയ രാഘവന്‍

എത്ര ജന്മം ഉണ്ടായാലും എല്ലാ ജന്മത്തിലും എന്‍എന്‍ പിള്ളയുടെ മകനായി തന്നെ ജനിക്കണമെന്നതാണ് തന്‍റെ ആഗ്രഹമെന്ന് വിജയ രാഘവന്‍. ഒരിക്കലും ഒരു സിനിമാ നടനാകണമെന്ന ആഗ്രഹം തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പൊരിക്കല്‍ മനോരമ ന്യൂസ് ചാനലിനു നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വിജയ രാഘവന്‍ വിശേഷങ്ങള്‍ പങ്കുവച്ചത്.

വിജയ രാഘാവന്റെ വാക്കുകളിലേക്ക്

“ഒരിക്കല്‍ അമ്പലപ്പുഴ നാടകം കളിക്കുന്ന സമയം അന്ന് തകഴി ശിവശങ്കരപ്പിള്ള നാടകം കാണാന്‍ അവിടെ എത്തി. നാടകത്തിന്റെ മേക്കപ്പ് റൂമിലെത്തിയ അദ്ദേഹം അച്ഛനോട് പറഞ്ഞു അനിയാ നിന്നോട് എനിക്ക് അസൂയ ഉണ്ട് നിന്റെ നൂറിലൊന്നു ജീവിതാനുഭവം പോലും എനിക്ക് ഇല്ലാതെ പോയല്ലോ എന്നാണ്.അങ്ങനെയുള്ള ഒരാളുടെ മകന് എന്താണ് ജീവിതത്തില്‍ അവകാശപ്പെടാനുള്ളത്. എന്നെ ആളുകള്‍ എന്നാണ് തിരിച്ചറിഞ്ഞത് എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ കഴിയില്ല. കുട്ടിക്കാലം മുതലേ പലരും എന്നെ എന്‍എന്‍ പിള്ളയുടെ മകനെന്ന രീതിയില്‍ തിരിച്ചറിയാറുണ്ട്. ആ തിരിച്ചറിവിലാണ് ഞാന്‍ വളര്‍ന്നത്. സത്യത്തില്‍ സിനിമാ നടനാകണമെന്ന ആഗ്രഹം തോന്നിയിട്ടില്ല. ഏറ്റവും കുറച്ചു സിനിമകള്‍ കണ്ട ഒരു സിനിമാ നടന്‍ ഞാനായിരിക്കും.”

shortlink

Related Articles

Post Your Comments


Back to top button