CinemaGeneralMollywoodNEWS

‘ഛോട്ടാ മുംബൈ’യിലെ റീമിക്സ് ഗാനത്തിന്‍റെ നാലു വരിക്ക് നല്‍കിയത് ലക്ഷങ്ങള്‍!

പ്രേം നസീര്‍ അഭിനയിച്ച ‘സിന്ധു’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ചെട്ടികുളങ്ങര ഭരണി നാളില്‍. ഈ ഗാനം വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിന് വേണ്ടി റീമിക്സ് ചെയ്തു അവതരിപ്പിച്ചിരുന്നു. പാട്ടിലെ ആദ്യ നാല് വരിയാണ് ചിത്രത്തിലേക്കായി ഉപയോഗപ്പെടുത്തിയത്.

മോഹന്‍ലാല്‍ കളര്‍ഫുള്‍ വേഷത്തില്‍ ഡാന്‍സ് ചെയ്യുന്ന ഛോട്ടാ മുംബൈയിലെ ‘റീമിക്സ് ചെട്ടികുളങ്ങര’ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു. ഗാനത്തിന്റെ നാല് വരി സിനിമയിലേക്ക് വീണ്ടും ഉപയോഗിക്കുന്നതിനായി ചിത്രത്തിന്റെ നിര്‍മ്മതാവായ മണിയന്‍പിള്ള രാജു രണ്ടേമുക്കാല്‍ ലക്ഷം രൂപ നല്‍കിയാണ്‌ അതിന്റെ റൈറ്റ് സ്വന്തമാക്കിയത്. പാട്ടിന്റെ വിതരണാവകാശം മുംബൈയ്ക്കുള്ള ഒരു കമ്പനിക്കായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button