‘കാട്ടുചെമ്പകം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് അനൂപ് മേനോന്.പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും അതിനു ശേഷം ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു മലയാള സിനിമയില്‍ സജീവമാകുകയും ചെയ്തു അനൂപ് മേനോന്. തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത അനൂപ് മേനോന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരും സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ രീതിയോട് സാദൃശ്യപ്പെടുത്തിയാണ് അനൂപ് മേനോന്റെ അഭിനയത്തെ പലപ്പഴും പ്രേക്ഷകര്‍ വിലയിരുത്താറുള്ളത്. നടപ്പിലും വാക്കിലും നോക്കിലുമൊക്കെ എവിടെയോ മോഹന്‍ലാല്‍ സാദൃശ്യമുള്ള അനൂപിനോട് ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ ആരെയെങ്കിലും അനുകരിച്ച് അഭിനയിക്കാറുണ്ടോ? എന്ന് അവതാരകന് ചോദിച്ചിരുന്നു. അനൂപ് മേനോന് അതിനു വ്യക്തമായ മറുപടിയും നല്കി.
“മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ അഭിനയം അനുകരിക്കുന്നു എന്ന് പറയുമ്പോള്‍ അതൊരു കോംപ്ലിമെന്റായാണ് ഞാന്‍ കണക്കാക്കുന്നത്. ഇവരുടെയൊക്കെ സ്വാധീനം ഇല്ലാത്ത ഒരു ആക്ടറും ഇല്ലെന്നാണ് എന്റെ വിശ്വാസം. എന്റെ അഭിനയത്തില്‍ ഇത് പോലെയുള്ള അഭിനേതാക്കളുടെ സ്വാധീനം ഉണ്ടായിരുന്നു അത് പിന്നീടു പതുക്കെ പതുക്കെ മാറ്റി എടുക്കുയാണ് ഉണ്ടായത്. അത് കൊണ്ട് അഭിനയം അനുകരണമാണെന്ന് പറയാന്‍ കഴിയില്ല,അങ്ങനെ ആണെങ്കില്‍ എന്റെ സ്ഥാനത്ത് അവരെയൊക്കെ നന്നായി അനുകരിക്കുന്ന മിമിക്രി താരങ്ങള്‍ അല്ലെ വരേണ്ടത്.”-അനൂപ് മേനോന്
Post Your Comments