
ഒരു നടന് തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്താല്‍ തിയേറ്ററിലേക്ക് ആളുകള്‍ എത്തില്ലെന്ന് ദുല്‍ഖര്‍ സല്മാന്. തുടര്‍ച്ചായി മോശം സിനിമകള്‍ ചെയ്താല്‍ തന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ കയറില്ലെന്നും നല്ല ചിത്രങ്ങള്‍ നല്കിയാല് മാത്രമേ അവര്‍ ചിത്രം കാണാന്‍ എത്തുള്ളൂവെന്നും ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി.
“ഞാന്‍ ചെയ്യുന്ന ചിത്രം നല്ലതല്ലെങ്കിലും എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ചിലപ്പോള്‍ തിയേറ്ററില്‍ എത്തിയേക്കാം, എന്നാല്‍ തുടര്‍ച്ചയായി മോശം സിനിമകള്‍ വന്നാല്‍ എന്റെ സിനിമകള്‍ കാണാന്‍ ആരും ഉണ്ടാകില്ല”. ഒരു ഫിലിം ഫെസ്റ്റിവല്‍ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
Post Your Comments