CinemaFilm ArticlesIndian CinemaMollywood

സ്വപ്നങ്ങളിലേക്ക് നടന്നു കയറിയ യുവ സംവിധായകർ

1 ഗപ്പി – ജോൺ പോൾ ജോർജ്

മുൻപൊരിക്കലും മലയാള സിനിമ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് ഗ്യാപ്പിയിലൂടെ ജോൺ പോൾ നൽകിയത്.ഇറാനിയൻ സിനിമകളുടെ ആരാധകനായ ജോൺ തന്റെ സിനിമയിൽ അത്തരം ഭാവതലങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ഫലമാണ് ഗപ്പി.കപിയുടെ തീം മനസ്സിൽ വന്നത് യാദൃഛികമായിട്ടാണെന്ന് ജോൺ പറഞ്ഞിരുന്നു.സ്വന്തം സിനിമയ്ക്ക് വ്യത്യസ്തമായ ഒരു ആശയം വേണമെന്ന് ആഗ്രഹിച്ചിരുന്ന ഈ യുവ സംവിധായകൻ ഗപ്പിയെ തിരഞ്ഞെടുത്തു.സിനിമ തീയറ്ററിൽ സാമ്പത്തികമായി പരാജയമായിരുന്നു എങ്കിലും ഗപ്പി എന്ന ചിത്രം മലയാളിക്ക് സമ്മാനിച്ച സന്തോഷം എടുത്ത് പറയേണ്ടത് തന്നെയാണ്.

2 മെക്സിക്കൻ അപാരത – ടോം ഇമ്മട്ടി

മെക്സിക്കൻ അപാരത എന്ന ചിത്രം പേരിന്റെ തീവ്രത പോലെ തന്നെ ഉടനീളം പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും തീവ്രത തുറന്നുകാണിച്ച ചിത്രമായിരുന്നു.ഒരു ഹാൻഡി ക്യാമിൽ ജീവിതം പകർത്തിയാൽ എങ്ങനെയാകും,അങ്ങനെയാകണം തന്റെ ആദ്യ ചിത്രവുമെന്ന് ആഗ്രഹിച്ച ടോം ഇമ്മട്ടി എന്ന നവാഗത സംവിധായകന്റെ സ്വപ്‍ന സാക്ഷാത്കാരമാണ് മെക്സിക്കൻ അപാരത എന്ന ചിത്രം.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നായതുകൊണ്ടുതന്നെ, 5 വർഷത്തെ അധ്യാപന ജീവിതവും പരസ്യ രംഗത്തെ ചില്ലറ ശ്രമങ്ങളും എന്നെന്നേക്കുമായി ഉപേക്ഷിച്ച് സിനിമയുടെ വഴിയേ നടന്ന ടോമിന്റെ പ്രവർത്തികളിൽ വീട്ടുകാർ അതൃപ്തരായിരുന്നു.എന്നാൽ സിനിമ ടോമിനെ ചതിച്ചില്ല .ക്രൈസ്റ്റ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ടോം ചിത്രം ആരംഭിച്ചതെങ്കിലും വിഷയത്തിലെ തീവ്രതയാണ് ടോമിനെ മഹാരാജാസ് എന്ന വിപ്ലവവും പ്രണയവും ഇഴ ചേർന്ന് കിടക്കുന്ന കലാലയത്തിലേയ്ക്ക് എത്തിച്ചതും മലയാളികൾക്ക് അപാരമായ ഒരു മെക്സിക്കൻ അനുഭവം ലഭിച്ചതും.
തീയരി പഠിച്ച സമയം കളയാതെ കയ്യിലുള്ള ടെക്നോളജി ഉപയോഗിച്ച് സിനിമ ചെയ്തു പഠിക്കുകയാണ് വേണ്ടതെന്നും നല്ലൊരു കഥയെടുത്ത ഷൂട്ട് ചെയ്യാനുള്ള ധൈര്യമാണ് കാണിക്കേണ്ടതെന്നും ടോം ഇമ്മട്ടി എന്ന നവാഗതൻ പറയുന്നു.

3 പറവ – സൗബിൻ ഷാഹിർ

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായി മാറിയ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ‘പറവ’. അഭിനയത്തിൽ മികവ് തെളിയിച്ചിരുന്നെങ്കിലും ഒരു സംവിധായകനായി സൗബിൻ എത്തിയപ്പോൾ ഏവർക്കും അതിശയമായിരുന്നു . തീയേറ്ററുകളിൽ ഹിറ്റായി ഓടികൊണ്ടിരിക്കുമ്പോൾ സിനിമ പ്രവർത്തകർ തന്നെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു .പ്രാവ് പറത്തൽ ഹരമായ കുറെ ആളുകളുടെ ജീവിതമാണ് ചിത്രത്തിൻറ്റെ പശ്ചാത്തലം.സൗബിൻ എന്ന സംവിധായകന്റെ നിഷ്‌കളങ്കതയും ആത്മാർത്ഥതയുമാണ് പറവ എന്ന ചിത്രത്തിന് കാരണം.

4 രാമലീല – അരുൺ ഗോപി

അരുൺ ഗോപി എന്ന സംവിധായകന്റെ നാലര വർഷത്തെ പരിശ്രമ ഫലമാണ് രാമലീല എന്ന ചിത്രം.സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ അരുണ്‍ ഗോപിയുടെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമാണ് രാമലീല. അടുത്തിടെ ചലച്ചിത്രമേഖലയിലേയ്ക്ക് കടന്നു വന്ന നവാഗത സംവിധായകരിൽ അരുൺ ഗോപിയോളം പ്രതിസന്ധിയും ടെൻഷനും അനുഭവിച്ച മറ്റൊരാളുണ്ടാവില്ല. അത്രത്തോളം പ്രശ്ങ്ങൾ നേരിടേണ്ടിക്കാണ് രാമലീല എന്ന ചിത്രത്തിന്.നല്ല സിനിമകളെ നെഞ്ചോടു ചേർക്കുന്ന പ്രേക്ഷകരിലും തന്റെ കഠിന പ്രയത്നത്തിന്റെ ഫലമായ രാമ ലീലയിലും ഉണ്ടായിരുന്ന വിശ്വാസമാണ് തന്നെ തളരാതെ പിടിച്ചുനിർത്തിയതെന്ന് അരുൺ ഗോപി പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button