തമിഴ് നടന്‍ വിജയ് മൂന്നു വേഷങ്ങള്‍ എത്തിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ഇപ്പോള്‍ നടനെതിരെ വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശവുമായി തമിഴ്നാട് ബിജെപി ഘടകം മുന്നോട്ട് വന്നിരിക്കുകയാണ്. മെര്‍സലിന്റെ റിലീസിനോടനുബന്ധിച്ച തലപൊക്കിയ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് വിജയ് യുടെ മതപരമായി അസ്തിത്വം ഉയര്‍ത്തിക്കാട്ടിയുള്ള പരാമര്‍ശത്തിലേ എത്തിയിരിക്കുന്നത്. ബിജെപിയുടെ തമിഴ്നാട് നേതാവ് എച്ച്. രാജയാണ് ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയിലുള്ള സംഭാഷണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സനിമയിലെ സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു.
Post Your Comments