
മലയാളത്തിന്റെ ഹാസ്യ റാണി കല്‍പ്പന മരിച്ചിട്ടും മരിക്കാത്ത കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ വസിക്കുന്നു. നിഷ്കളങ്കമായ ഹാസ്യത്തിലൂടെ നാട്ടിന്‍പുറത്തുകാരിയായും വേലക്കാരിയായും മോഷ്ടാവും പോലീസായും പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞാടിയ ഈ അതുല്യ കലാകാരിയുടെ ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
കല്‍പ്പന കേന്ദ്രകഥാപാത്രമായെത്തുന്ന ഇറ്റ്ലി എന്ന ചിത്രമാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കല്‍പ്പനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്. എന്നാല്‍ ഇറ്റലി തിയേറ്ററിലെത്തുമ്പോള്‍ തങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നത് കല്‍പ്പനയുടെ വിയോഗമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കല്‍പ്പന ഒരു കുസൃതിയായിരുന്നു. സെറ്റില്‍ ഞങ്ങള്‍ ഏറെ ആസ്വദിച്ചത് അവളുടെ സാന്നിധ്യമായിരുന്നു. ഇന്ന് ഈ സിനിമ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുമ്ബോള്‍ കല്‍പ്പനയില്ല- ശരണ്യ പൊന്‍വര്‍ണന്‍ പറഞ്ഞു.
ജഗതിക്കൊപ്പം ആലിബാബയും ആറര കള്ളന്മാരും എന്ന ചിത്രത്തില്‍ മോഷ്ടാവിന്റെ വേഷത്തില്‍ കല്‍പ്പന അമ്പരപ്പിച്ചിട്ടുണ്ട്. ജഗതിയുടെ ഭാര്യയായ തങ്കുവായി തകര്‍ത്തഭിനയിച്ചിരുന്നു കല്‍പ്പന ഇതില്‍. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലായിരുന്നു മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത്.
Post Your Comments