
അല്‍ഫോന്‍സ് പുത്രന് പ്രേമമെന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച നായികയാണ് സായിപല്ലവി. മലര് മിസ്സായി സായി മലയാളി ഹൃദയങ്ങള്‍ കീഴടക്കി. മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്‍ തരംഗമായിരുന്നു പ്രേമവും മലരും.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടിയ സായിക്ക് നിരവധി ഓഫറുകളാണ് കിട്ടിയത്. സെലക്ടീവ് കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച സായി മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങി. താരസുന്ദരി ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് തമിഴകത്തുനിന്നും പുറത്തുവരുന്നത്. തമിഴ് ഓണ്‍ലൈനുകളിലെ ചുടേറിയ വാര്‍ത്തയാണ് സായിയുടെ പ്രണയം.
ചിത്രമാല എന്ന തമിഴ് മാഗസിനിലാനി ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം വന്നത്. പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വിവാഹിതനായ നടനുമായാണു സായിയുടെ പ്രണയമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നടന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രേമത്തിലൂടെ അരങ്ങേറിയ സായി വിക്രം ചിത്രത്തില്‍ നായിക ആവുന്നു എന്ന് വാര്ത്തയുണ്ടായിരുന്നുവെങ്കിളും ആ ചിത്രത്തില്‍ നിന്നും സായി പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണ് വന്നത് . പിന്നീട് ധനുഷ് ചിത്രമായ മാരി 2 വില്‍ നായിക സായി ആണെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇതുവരേയും തമിഴില്‍ നായികയായി ഒരു ചിത്രവും സയിക്ക് അഭിനയിക്കാനായിട്ടില്ല. തമിഴകത്തെ അരങ്ങേറ്റം കുറിക്കും മുമ്പേ തന്നെ ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാകുന്നത് ചലച്ചിത്രലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തയോട് സായിയും ബന്ധപ്പെട്ടവരും പ്രതികരിച്ചിട്ടില്ല.
Post Your Comments