മലയാളില്‍ തന്റേടിയായ നായികയായി കടന്നുവന്ന നടിയാണ് നീനാ കുറുപ്പ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ശ്രീധരന്റെ ഒന്നാം തിരിമുറിവ് എന്ന ചിത്രമാണ് ആദ്യ ചിത്രം. ഈ ചിത്രത്തിന്‍റെ പേരില്‍ തന്നെയാണ് നീന ഇപ്പോഴും അറിയപ്പെടുന്നത്. കാരണം അത്രയും തന്റേടവും ശക്തവുമായ ഒരു കഥാപാത്രം പിന്നീട് നീനയ്ക്ക് ലഭിച്ചില്ല.
സഹനടി വേഷങ്ങളിലേക്ക് ചുരുങ്ങി പോയ നീനയ്ക്ക് മികച്ച വേഷങ്ങള്‍ ഇനിയും ലഭിച്ചില്ലെന്ന പരാതിയും പരിഭവും ഉണ്ട്. എന്നാല്‍ ഇതിനേക്കാള്‍ കൊടുതലാണ് അവസരങ്ങള്‍ കൈവിട്ടതിന്റെ നിരാശ. ആദ്യ കാലങ്ങളില്‍ സിനിമയെ ഒരു ഹോബി മാത്രമായി കാണുകയും സീരിയസായി സമീപിക്കാതിരിന്നതിന്റെയും ഫലമായി പല അവസരങ്ങളും കൈവിട്ടു കളയുകയും ചെയ്തു. താന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ മറ്റു താരങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ അന്ന് താന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളില്‍ നഷ്ടബോധം തോന്നാറുണ്ടെന്നു താരം പറയുന്നു.
Post Your Comments