CinemaGeneralLatest NewsMollywoodNEWSWOODs

മെര്‍സലിലെ വിവാദരംഗം ഇന്റര്‍നെറ്റില്‍

 
 
മോദി സര്‍ക്കാരിനെ കുറ്റംപറയുന്നുവെന്നു വിമര്‍ശിക്കപ്പെട്ട വിജയ് ചിത്രം മെര്‍സലിലെ വിവാദരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍. റിലീസ് ചെയ്ത ചിത്രത്തില്‍ നിന്നും ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നു ബി.ജെപി.യുടെ തമിഴ് ഘടകം ആവശ്യപ്പെട്ടിരുന്നു. അതിന്‍ പ്രകാരം വിജയ് ചിത്രം മെര്‍സലിലെ വിവാദരംഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രംഗങ്ങള്‍ ഇന്റര്‍നെറ്റിലെത്തി.
 
വിജയ് കേന്ദ്ര സര്‍ക്കാരിന്റെ ചരക്കു സേവന നികുതിയെ വിമര്‍ശിക്കുന്ന രംഗമാണ് ട്വിറ്ററിലെത്തിയത്. ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രത്തിലെ ക്ലിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ എന്ന കുറിപ്പോടെയാണ് ഈ ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാര്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ എന്നാണ് വീഡിയോയുടെ ടൈറ്റില്‍.
 
വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരതമ്യം ചെയ്യുന്നതാണ് രംഗം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്‌.രാജ, സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇതിനെ തുടര്‍ന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വിവാദ രംഗങ്ങളില്‍ ഒന്ന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
 

shortlink

Related Articles

Post Your Comments


Back to top button