
മലയാളത്തിലെ യുവ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിന്റെ ഇടയിലാണ് സ്വന്തം രാഷ്ട്രീയ ചിന്തകൾ വ്യക്തമാക്കിയത് .വിനീതിന്റെ മിക്ക സിനിമകളിലും ചുവപ്പിന്റെ പശ്ചാത്തലമുണ്ടല്ലോ കമ്മ്യൂണിസ്റ്റ് പക്ഷമാണോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.
സത്യം പറഞ്ഞാല്‍ ഏതെങ്കിലുമൊരു പക്ഷത്തിന്റെ ആളല്ല ഞാന്‍. ഞാന്‍ ജനിച്ചുവളര്‍ന്നത് പാട്യത്താണ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പാട്യം ഗോപാലന്റെ നാട്. ചെറുപ്പത്തില്‍ എന്റെ അച്ഛന് അറിയപ്പെട്ടിരുന്നത് പാട്യം ശ്രീനിയെന്നായിരുന്നു. എന്റെ ചെറുപ്പകാലം മുതല്‍ ഉറക്കമുണര്‍ന്നത് മുതല്‍ കാണുന്നത് വായനശാലയും സമരങ്ങളും റെഡ്വാളണ്ടിയര്‍ മാര്ച്ചുമൊക്കെയാണ്.
എന്നുവച്ചാല്‍ ചെറുപ്പം മുതല്ക്കേ മനസിലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പിന്റെ ഇമേജാണ്. സ്വാഭാവികമാും ഞാന്‍ സ്ക്രിപ്റ്റ് എഴുതുമ്പോള്‍ ഈ ചുവപ്പിന്റെ പശ്ചാത്തലം കടന്നുവരുന്നത് സ്വാഭാവികം മാത്രം. ആദ്യചിത്രമായ മലര്‍വാടി ആര്‍ട്സ് ചെയ്യുമ്പോള്‍ എന്റെ ഗ്രാമത്തില്‍ ഞാന്‍ കണ്ടുവളര്‍ന്ന വായനശാലയാണ് ഉണ്ടായിരുന്നത്. ഒരു വടക്കന്‍ സെല്‍ഫി, തട്ടത്തിന് മറയത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചുവപ്പിന്റെ ഇമേജ് കടന്നുവന്നിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
Post Your Comments