സോളാര്‍ കേസ് ചൂടുപിടിക്കുന്ന ചര്‍ച്ചയായി മാറുമ്പോള്‍ തന്റെ പ്രതികരണം രേഖപ്പെടുത്തുകയാണ് നടന് ബിനീഷ് കോടിയേരി. വില്ലനായും സഹനടനായും മലയാള സിനിമയില്‍ എത്തിയ ബിനീഷ് ഫേസ് ബുക്കില്‍ എഴുതിയ ഒരു ചെറുകഥയിലൂടെയാണ് സോളാര്‍ വിഷയത്തിലെ പ്രതികരണം പരോക്ഷരൂപത്തില്‍ അറിയിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെയും സരിതയും ആക്ഷേപ ഹാസ്യത്തില്‍ നായകരാക്കുന്ന “ചന്ദ്രികയും മൂപ്പനും” ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
ബിനീഷ് കോടിയേരിയുടെ പോസ്റ്റ്
ഒരു ചെറുകഥ
“ചന്ദ്രികയും മൂപ്പനും “.
ഒരു കടപ്പുറം അ കടപ്പുറത്തെ ജനങ്ങൾ ഇണഗിയും പിണഗിയും ജീവിച്ചു പോന്നു . അ കടപ്പുറത്തിനു ഒരു മൂപ്പനും , മൂപ്പനെ സഹായിക്കാൻ കുറച്ചു മൂപ്പന്റെ അനുയായികളും . അ സമയത്താണ് അഭ്യസ്തവിദ്യയായ ഒരു സ്ത്രീ അ കടപ്പുറത്തു വരുന്നു പേര് ചന്ദ്രിക . സൂര്യപ്രകാശത്തിൽ നിന്നും കടൽ വെള്ളം വറ്റിച്ചു ഉപ്പാക്കി പുറം ചന്തകളിൽ കച്ചവടം ചെയ്ത ലാഭം ഉണ്ടാകുന്നതായിരുന്നു കച്ചവടം . മൂപ്പൻ ഇത് അനുയായികളോടും പറയുന്നു . കച്ചവടത്തിന്റെ കൊള്ള ലാഭവും അതിനുപരി സുന്ദരിയായ ചന്ദ്രികയുടെ സാമീപ്യവും മൂപ്പനെയും കൂട്ടരെയും ഇ കച്ചവടത്തിന് കൂടുതൽ ആകൃഷ്ടരാകുന്നു . തന്റെ സാമിപ്യമാണ് എല്ലാവര്ക്കും കൂടുതൽ തലപര്യം എന്ന് മനസിലാക്കിയ ചന്ദ്രിക എല്ലാവരോടും വളരെ അടുത്തു ചങ്ങാത്തം സ്ഥാപിക്കുന്നു . പക്ഷെ ഇവിടെ കച്ചവടത്തിന് വരുന്നതിന് മുൻപ് പുറമെ മറ്റുള്ളവരോട് ഇ കച്ചവടം പറഞു ചന്ദ്രിക പണം കൈപറ്റിയിരുന്നു . അവർ മൂപ്പന്റെ അടുത്ത് വന്നു ചന്ദ്രികയ്ക് എതിരായി പരാതിയുമായി പറയുന്നു .
പക്ഷെ മൂപ്പനും കൂട്ടരും ചന്ദ്രികയുടെ ചങ്ങാത്തത്തിനും സാമിപ്യത്തിനും വശംവദരായി കൂടുതൽ ശക്തമായി ചന്ദ്രികയുടെ കൂടെ നിലകൊള്ളുന്നു . . മൂപ്പന്റെ മറ്റു കൊള്ളരുതായ്മയ്ക്കെതിരെ നേരത്തെ സഹികെട്ടിരുന്ന ജനങ്ങൾ ഇത് ഏറ്റെടുക്കുന്നു . അ സമയത്താണ് ചന്ദ്രിക മൂപ്പനും കൂട്ടരും ഒരു സ്ത്രീ എന്ന രീതിയിൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്ന് പുറം ലോകത് പറയുന്നു . മൂപ്പന്റെ കൊള്ളരുതായ്മക്കെതിരെ നേരത്തെ പൊറുതി മുട്ടിയിരുന്ന ജനങ്ങൾ മൂപ്പനെയും കൂട്ടരെയും അടിച്ചു പുറത്താകുന്നു . സ്വാർത്ഥ ലാഭത്തിനു വേണ്ടി ജനങ്ങളെ മറന്നു പ്രവർത്തിച്ച മൂപ്പനും കൂട്ടർക്കും അതൊരു പാഠവുമായി . പക്ഷെ ഒരു ചോദ്യം ബാക്കി കച്ചവടം നടക്കുകയും ലാഭം ഉണ്ടാകുകയും സുഖ സുന്ദരമായ ജീവിതം ഉണ്ടാകുകയും ചെയ്തിരുന്നെങ്കിൽ ചന്ദ്രികയ്ക് സ്ത്രീ എന്ന രീതിയിൽ അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനം പീഡനമല്ലാതായി മാറുമായിരുന്നോ ? ശുഭം
Post Your Comments