
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കോഹ്ലിയും അനുഷ്കയും ഒത്തുചേര്‍ന്ന വീഡിയോ. അനുഷ്കയും കോഹ്ലിയും എന്നു വിവാഹം കഴിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കുകയാണ്.
അതിനിടെ വൈറല്‍ ആകുകയാണ് ഇരുവരും വിവാഹ വേഷം അണിഞ്ഞുകൊണ്ടുള്ള പരസ്യം. ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെയും അവര്‍ പറയുന്നത്. വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് ഇരുവരും എന്ന് ആരാധകര്‍ക്ക് സൂചന നല്കി കൊണ്ട് കൂടിയാണ് മാന്യവര്‍ മോഹ്യന്റെ പരസ്യം.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും. വിവാഹിതരാവുന്ന വധൂവരന്മാര് എന്ത് പ്രതിജ്ഞകളാകും പരസ്പരം എടുക്കുക എന്ന് ഊഹിച്ച് പറയുകയാണ് അനുഷ്കയും കോഹ്ലിയും. മാസത്തില്‍ 15 ദിവസം പാചകം ചെയ്യാമെന്നും, ഭക്ഷണത്തെ കുറിച്ച് പരാതി പറയില്ലെന്നുമാണ് കോഹ്ലിയുടെ ഒരു ഉറപ്പ്.
കോഹ് ലിയുടെ എല്ലാ പാസ് വേര്‍ഡുകളും സൂക്ഷിച്ചോളാമെന്ന് അനുഷ്ക. എന്നാല്‍ തമാശയെല്ലാം വിട്ട്, എന്നും സംരക്ഷിച്ചോളാം എന്ന് കോഹ്ലി അനുഷ്കയോട് പറയുന്നു.
വീഡിയോ കാണാം
Post Your Comments