CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

നടി രേഖയെ കണ്ടപ്പോള്‍ മകള്‍ ആരാധ്യയോട് ഐശ്വര്യ പറഞ്ഞത്

 

താര സൗഹൃദം എന്നും സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. അത്തരം ഒരു സൗഹൃദകാഴ്ചയാണ് ബച്ചന്‍ കുടുംബത്തിലെ ദീപാവലി ആഘോഷത്തോടെ വീണ്ടും ചര്ച്ചയാകുന്നത്. അമിതാഭ് ബച്ചനും കുടുംബവും പങ്കെടുത്ത പാര്‍ട്ടിയില്‍ രേഖയും ഉണ്ടായിരുന്നു. രേഖയെ കണ്ട സന്തോഷത്തില്‍ അഭിയും ആഷും ഓടി ചെന്നു. എന്നാല്‍ ഇതു കണ്ട് ആരാധ്യയാകെ അങ്കലാപ്പിലായി.

മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ചു രേഖയോടു നമസതേ പറഞ്ഞ് അനുഗ്രഹവും വാങ്ങിച്ചു ആരാധ്യ. രേഖയും ഐശ്വര്യയും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണു ഇരുവരും ഒരുമിച്ചു ആഘോഷങ്ങളില്‍ പങ്കുചേരുന്നത്. മുമ്പ് ഫിലിം ഫെയര്‍ പുരസ്കാര ചടങ്ങിനിടയിലാണ് ഇവര്‍ കണ്ടത്. അന്നു ഐശ്വര്യ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭകാലവും സിനിമയുമായി ആഷും തിരക്കിലായി പോയി. പിന്നീട് വളരെ കാലത്തിനു ശേഷം ദീപാവലി ദിനത്തിലാണ് ഇരുവരും കണ്ട് മുട്ടിയത്.

shortlink

Related Articles

Post Your Comments


Back to top button