വൈക്കം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട നാടാണ്. വൈക്കമെന്ന പേര് വീണ്ടും അനശ്വരമാക്കാന്‍ വൈക്കത്തുകാര്‍ ഒരുമിച്ചെത്തിയിരിക്കുകയാണ് വൈക്കം നമ്മുടെ നാട് എന്ന ഗാനവുമായി. വൈക്കത്തുകാരെല്ലാവരും ഒരുമിച്ച് നാടിനെക്കുറിച്ച് ഒരു പാട്ടങ്ങുണ്ടാക്കി. എമര്‍ജിങ് വൈക്കം എന്ന നവമാധ്യമ കൂട്ടായ്മയുടെ സിഗ്നേചര്‍ സോങായാണ് ഈ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
പാട്ടെഴുതിയത് മുതല്‍ പാട്ട് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് പുറത്തിറക്കിയവരെല്ലാം വൈക്കംകാര്‍. എഴുതിയത് വൈക്കംകാരന്‍ അമല്‍ വിജയ്, പാട്ടെഴുത്ത് മത്സരം നടത്തി എമര്‍ജിങ് വൈക്കം കണ്ടെത്തിയതാണ് അമല്‍ വിജയ് എന്ന യുവ പാട്ടെഴുത്തുകാരനെ. ഈണമിട്ടത് വൈക്കംകാരുടെ സ്വന്തം പിന്നണിഗായകന്‍ ദേവാനന്ദ്, പാടിയത് ദേവാനന്ദും വൈക്കം വിജയലക്ഷമിയും.
അഭിയനയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വൈക്കംകാരായ പി ബാലചന്ദ്രന്‍, വൈക്കത്തിന്റെ മരുമകള്‍ പാരിസ് ലക്ഷ്മി,, കഥകളി വിദ്വാന്‍ പള്ളിപ്പുറം സുനില്‍, തുടങ്ങിയവരും വീഡിയോഗാനത്തിലുണ്ട്. തബലയില്‍ വ്യത്യസ്ത പുലര്‍ത്തുന്ന വൈക്കം രത്നശ്രീയും വയലിന്‍ വായിച്ച് അഭിജിത്ത് പിഎസും അരങ്ങ് തകര്‍ത്തിട്ടുണ്ട്.
Post Your Comments