രാമലീലയും മെർസലുമൊക്കെ വലിയ വിജയം നേടി മുന്നേറുന്ന വേളയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന ഉറപ്പോടെ സംവിധായകന് എം പത്മകുമാര്‍ നമുക്ക് മുന്നിലേക്ക് ഒരു ചിത്രം വയ്ക്കുകയാണ് ചിത്രത്തിന്റെ പേര് ആകാശ മിഠായി. ജയറാം നായകനായി എത്തുന്ന ചിത്രം കുട്ടികളുടെ വിഷയത്തെ മുന്‍ നിര്‍ത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ കുട്ടികളുടെ വിദ്യാഭ്യാസ സമ്പ്രദായ രീതിയെക്കുറിച്ചു പറഞ്ഞു പോരുന്ന ചിത്രം കേരളത്തിലെ എഴുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി.
ചിത്രത്തെക്കുറിച്ച് സംവിധായകന് എം. പത്മകുമാര്‍ പങ്കുവയ്ക്കുന്നതിങ്ങനെ
“പ്രിയപ്പെട്ട ആകാശ മിഠായി ടീം,
നമ്മുടെ ചെറിയ, വലിയ സ്വപ്നത്തിന് ഇന്ന് ചിറകു മുളച്ചിരിക്കുന്നു.. മലയാള സിനിമയുടെ വിഹായസ്സിൽ ആ സ്വപനം ഇന്ന് പറന്നു തുടങ്ങുകയാണ്… എത്ര ദൂരം പറക്കുമെന്നോ എത്ര ദൂരങ്ങൾ കീഴടക്കുന്നോ നമുക്കറിയില്ല ..പറവയും രാമലീലയും മെർസലുമൊക്കെ പൊങ്ങിപ്പറക്കുന്ന ഈ ആകാശത്ത് നമ്മുടെ ആകാശ മിഠായിക്കും ഒരു ചെറിയ ഇടം സ്വന്തമാക്കാനായാൽ നല്ലത്.. നമുക്കു പ്രാർത്ഥിക്കാം.. ഏതായാലും ഒരു കാര്യത്തിൽ പ്രിയപ്പെട്ടവരേ നമുക്ക് അഭിമാനിക്കാം… നമ്മൾ പ്രയത്നിച്ചുണ്ടാക്കിയ ഈ സിനിമ മലയാളത്തിലെ നല്ല സിനിമകളുടെ ഗണത്തിൽ എന്നുമുണ്ടാവും… സിനിമ കൊണ്ട് മനുഷ്യരെ നന്നാക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ ചീത്തയാക്കാതിരിക്കാൻ എങ്കിലും നമുക്കു കഴിയണം… ഇവിടെ നമ്മളിതാ ഒരു സോദ്ദേശ സിനിമ പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നു.. ബാക്കി നല്ല സിനിമകളെ എന്നെന്നും കൈ നീട്ടി സ്വീകരിച്ചിട്ടുള്ള പ്രബുദ്ധരായ മലയാളി പ്രേക്ഷകർക്കായി നമുക്കു വിട്ടുകൊടുക്കാം.. എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും ഒരായിരം നന്ദിയും അതിലേറെ കടപ്പാടും”.
Post Your Comments