Uncategorized

ട്രെയിനില്‍ സുഖയാത്രയോടെ ഷാജി പാപ്പനും പിള്ളേരും; മിഥുന്‍ മാനുവലിന്‍റെ ‘ആ’ ആഗ്രഹം സാധിച്ചു

ക്രിസ്മസിനെത്തുന്ന ഷാജി പാപ്പാനും പിള്ളേരും പ്രേക്ഷകന് മുന്നിലെത്താന്‍ തയ്യാറായി കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ സംവിധായകനായ മിഥുന്‍ മാനുവല്‍ ഫേസ്ബുക്കിലൂടെ ഒരു പോസ്റ്റ്‌ പങ്കുവെച്ചിരിക്കുകയാണ്. ട്രെയിനിലായിരുന്നു കഴിഞ്ഞ ദിവസം ആടിന്റെ ചിത്രീകരണം നടന്നത് ഇതിന്റെ സന്തോഷം ആകര്‍ഷകമായ തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പില്‍ മിഥുന്‍ പങ്കുവച്ചു.

കുറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു, ഒരു തീവണ്ടി വാടകയ്ക്ക് എടുത്ത് ഷൂട്ട് ചെയ്യണം എന്ന്..!! മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മിനി സ്ക്രീനില്‍ ആഘോഷിക്കപ്പെട്ട ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്‌. സമൂഹ മാധ്യമങ്ങളില്‍ ഒരു സിനിമയിലെ കഥാപാത്രം ഇത്രത്തോളം തരംഗം സൃഷ്ടിക്കുന്നത് ആദ്യമായാണ്. സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ആട്. ഷാജി പാപ്പന്‍ ഫാന്‍സ്‌ പ്രേമികള്‍ അക്ഷമയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button