ഇവര്‍ എങ്ങിനെയാണ് വിശ്വ വിഖ്യാതരായത് എന്ന കഥ പറയുകയാണ് രാജേഷ് കണ്ണങ്കര. ആസിഫ് അലി കേന്ദ്രകഥാപാത്രമായ ‘ഇത് നമ്മുടെ കഥ’ എന്ന ചിത്രത്തിന് ശേഷം രാജേഷ് കണ്ണങ്കര തിരക്കഥയും,സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിശ്വ വിഖ്യാതരായ പയ്യന്മാര്‍’ എന്നാണ് പേര്. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളും രാജേഷ് കണ്ണങ്കര സംവിധാനം ചെയ്തിട്ടുണ്ട്. വി.ദിലീപിന്റെയാണ് കഥ.
നാട്ടിന്‍പുറത്തുകാരായ ഒരു കൂട്ടം പയ്യന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. നാട്ടിലെ ഏതു വിഷയത്തിലും ഇടപെടലുകളുമായി ഈ പയ്യന്മാര്‍ ഉണ്ടാകും. യുവത്വത്തെയും,കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം അണിയിച്ചോരുക്കിയിരിക്കുന്നത്.
ദീപക് പറമ്പേല്‍, അജുവര്‍ഗ്ഗീസ്,ഭഗത് മാനുവല്‍, ഹരീഷ് കണാരന്‍, സുധി കോപ്പ എന്നിവരാണ് പയ്യന്മാരായി അഭ്രപാളിയില്‍ എത്തുന്നത്. താരുഷിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ ജയന്‍,ദേവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുനില്‍ സുഗദ,ശശി കലിംഗ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ കപ്പപറമ്പില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് വര്‍മ്മയും ശശീന്ദ്രന്‍ പയ്യോളിയും ചേര്‍ന്നാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്.പശ്ചാത്തല സംഗീതം ബിജിപാലിന്റെതാണ്. സന്തോഷ് വര്‍മ്മയും,വിശാല്‍ അരുണ്‍ റാമും പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. വിനീത് ശ്രീനിവാസന്‍,നജീം അര്‍ഷാദ്, സംഗീത,സൌമ്യ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രശാന്ത് കൃഷ്ണയാണ് ക്യാമറാമാന്‍. ഒക്ടോബര്‍ 27 ന് പ്രദര്‍ശനത്തിനെത്തുകയാണ് പയ്യന്മാര്‍. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Post Your Comments